സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി അജിത് പവാർ; മന്ത്രിസഭയിലേക്ക് ഇല്ലെന്ന് എൻസിപി

സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രി സ്ഥാനമാണ് എൻസിപിക്ക് വാ​ഗ്ദാനം ചെയ്തത്
NCP-Ajit Pawar Rejected
അജിത് പവാർഫെയ്സ്ബുക്ക്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി സഖ്യകക്ഷിയായ എൻസിപി അജിത് പവാർ സഖ്യം. കാബിനറ്റ് പദവി ലഭിക്കില്ലെന്നു ഉറപ്പായതോടെ മന്ത്രിസഭയിലേക്കില്ലെന്നു എൻസിപി അജിത് പവാർ സഖ്യം നിലപാടെടുത്തു.

സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രി സ്ഥാനമാണ് എൻസിപിക്ക് വാ​ഗ്ദാനം ചെയ്തത്. ഇതു പാർട്ടി നിരസിച്ചു. മന്ത്രിസഭയിൽ ഇപ്പോൾ ചേരണ്ടതില്ലെന്നാണ് നിലപാട്. ഇന്ന് വൈകീട്ട് 7.15 മുതലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രഫുൽ പട്ടേലിനു കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻസിപി പ്രതീക്ഷിച്ചത്. എന്നാൽ പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ പരി​ഗണിക്കാൻ മോദി തയ്യാറായില്ല. പാർട്ടിയുടെ ഏക എംപിയായ സുനിൽ തത്കരെയെയും കാബിനറ്റ് മന്ത്രി സ്ഥാനത്തേക്ക് പരി​ഗണിച്ചില്ല.

NCP-Ajit Pawar Rejected
ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍?; മോദി മന്ത്രിസഭയില്‍ ജെ പി നഡ്ഡയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com