ജമ്മുവില്‍ ഭീകരാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേര്‍ക്ക് വെടിവയ്പ്പ്, നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞു
terror attack- 10 killed
ബസ് കൊക്കയിലേക്ക് വീണ നിലയില്‍വീഡിയോ ദൃശ്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെക്കുറിച്ചോ പരിക്കേറ്റവരെ കുറിച്ചോ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

കശ്മീരിലെ റിയാസി ജില്ലയിലാണ് സംഭവം. വെടിവയ്പ്പിനെ തുടര്‍ന്നു തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് മരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശിവ് ഖോരി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു തീര്‍ഥാടകര്‍. ഇവര്‍ സഞ്ചരിച്ച ബസിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു ഇടയാക്കിയതെന്നു പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് സുരക്ഷാ സേനാ അംഗങ്ങളടക്കമുള്ളവരുണ്ട്.

terror attack- 10 killed
മോദിയുടെ മൂന്നാം ഊഴം; സത്യപ്രതിജ്ഞയ്ക്ക് പ്രമുഖരുടെ നീണ്ട നിര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com