ബിഹാറില്‍ നിന്ന് മോദി മന്ത്രിസഭയിൽ ഇടംനേടിയത് എട്ടുപേര്‍; കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാന്‍ കാരണമിത്

പുതിയ മോദി സര്‍ക്കാരില്‍ ബിഹാറില്‍ നിന്ന് മന്ത്രിമാരായത് എട്ടുപേര്‍
giriraj singh
ഗിരിരാജ് സിങ് പിടിഐ

ന്യൂഡല്‍ഹി: പുതിയ മോദി സര്‍ക്കാരില്‍ ബിഹാറില്‍ നിന്ന് മന്ത്രിമാരായത് എട്ടുപേര്‍. ഇതില്‍ നാലുപേരെ സഖ്യകക്ഷികളില്‍ നിന്നാണ് തെരഞ്ഞെടുത്തത്. അടുത്ത വര്‍ഷം ബിഹാറില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാതിസമവാക്യങ്ങളും മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതില്‍ ബിജെപി പരിഗണിച്ചതായും രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നു.

ബിജെപി നേതാക്കളായ ഗിരിരാജ് സിങ്, നിത്യാനന്ദ് റായ്, സതീഷ് ചന്ദ്ര ദുബെ, രാജ് ഭൂഷണ്‍ ചൗധരി എന്നിവര്‍ മന്ത്രിമാരായപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനങ്ങളും ലോക് ജനശക്തി പാര്‍ട്ടിക്കും (രാംവിലാസ്), ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും (സെക്കുലര്‍) ഓരോ മന്ത്രിസ്ഥാനവും ലഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2025ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ എന്‍ഡിഎയ്ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനമാണ് ലഭിച്ചത്. രാജീവ് രഞ്ജന്‍ സിങ്ങും, രാജ്യസഭാ എംപിയായ രാം നാഥ് താക്കൂറുമാണ് മന്ത്രിമാരായി ചുമതലയേറ്റത്. തെരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിയുവും 12 സീറ്റുകളില്‍ വീതമാണ് വിജയിച്ചത്.

ബിജെപി നേതാക്കളായ നിത്യാനന്ദ റായിയും ഗിരിരാജ് സിങ്ങും വീണ്ടും കേന്ദ്രമന്ത്രിസഭയില്‍ ഇടം നേടിയപ്പോള്‍, പാര്‍ട്ടിയുടെ രണ്ട് പുതുമുഖങ്ങളായ രാജ് ഭൂഷണ്‍ ചൗധരിയും സതീഷ് ചന്ദ്ര ദുബെയുമാണ് മറ്റു ബിജെപി മന്ത്രിമാര്‍. ഗിരിരാജ് സിങ് ക്യാബിനറ്റ് മന്ത്രിയായപ്പോള്‍ മറ്റ് മൂന്ന് ബിജെപി എംപിമാര്‍ സഹമന്ത്രിമാരായി.

തെരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) അഞ്ച് സീറ്റുകളാണ് നേടിയത്. പാര്‍ട്ടിയുടെ നേതാവായ ചിരാഗ് പാസ്വാനും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ ഏക എംപിയായ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയ്ക്കും കാബിനറ്റ് അംഗത്വം ലഭിച്ചു. രാജീവ് രഞ്ജന്‍ സിങ്ങും ഗിരിരാജ് സിങ്ങും സതീഷ് ചന്ദ്ര ദുബെയും മേല്‍ജാതിയില്‍പ്പെട്ടവരാണ്. പാസ്വാനും മാഞ്ചിയും ചൗധരിയും ദലിത് വിഭാഗത്തിലും പിന്നാക്ക വിഭാഗത്തിലും പെട്ടവരാണെങ്കില്‍ ജെഡിയുവിന്റെ രാം നാഥ് താക്കൂറും ബിഹാര്‍ ബിജെപി അധ്യക്ഷന്‍ നിത്യാനന്ദ് റായിയും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.

giriraj singh
അമിത് ഷാ ആഭ്യന്തരം, രാജ്‌നാഥ് സിങ് പ്രതിരോധം, സുരേഷ് ഗോപി സാംസ്‌കാരികം; വകുപ്പുകളുടെ സാധ്യതാ പട്ടിക ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com