പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഓഫീസിലും വച്ച് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവ് മാളവ്യക്കെതിരെ ആരോപണം

ആര്‍എസ്എസ് അംഗം ശന്തനുവിനെതിരെ അമിത് മാളവ്യ 10 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
BJP's Amit Malviya sues Bengal man for Rs 10 crore over sexual exploitation charge
പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഓഫീസിലും വച്ച് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവ് മാളവ്യക്കെതിരെ ആരോപണംഫെയ്‌സ്ബുക്ക്‌

കൊല്‍ക്കത്ത: ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആര്‍എസ്എസ് അംഗം ശന്തനു സിന്‍ഹ. ബംഗാളില്‍ വച്ച് അമിത് മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം. തുടര്‍ന്ന് ശന്തനുവിനെതിരെ അമിത് മാളവ്യ 10 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

ശന്തനുവിന്റെ ആരോപണം തീര്‍ത്തും തെറ്റാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തകയാണ് ലക്ഷ്യമെന്നും അമിത് മാളവ്യ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. സിന്‍ഹ മാപ്പ് പറയണമെന്നും തെറ്റായ പോസ്റ്റ് പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. ബംഗാളില്‍ താമസിച്ച സമയത്ത് സ്ത്രീകളെ അമിത് മാളവ്യ ലൈംഗികമായി ചൂഷണം ചെയ്‌തെന്നായിരുന്നു ശന്തനുവിന്റെ ആരോപണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമിത് മാളവ്യക്കെതിരെ ബിജെപി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.'ബിജെപി നേതാവ് രാഹുല്‍ സിന്‍ഹയുമായി ബന്ധമുള്ള ആര്‍എസ്എസ് അംഗം ശാന്തനു സിന്‍ഹയാണ് അമിത് മാളവ്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അയാള്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. പഞ്ചനക്ഷത്ര ഓഫിസുകളില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ബിജെപി ഓഫീസുകളിലും ചൂഷണം നടക്കുന്നു. സ്ത്രീകള്‍ക്ക് നീതി വേണം. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. അദ്ദേഹത്തെ ഐടി സെല്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കില്ല' -സുപ്രിയ ശ്രീനേറ്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശന്തനുവിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ആര്‍എസ്എസ് അറിയിച്ചു.

BJP's Amit Malviya sues Bengal man for Rs 10 crore over sexual exploitation charge
'മോദി സർക്കാരിൽ അം​ഗമായത് അഭിമാനം, വാര്‍ത്തകളെല്ലാം തെറ്റ്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com