പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകള്‍ നിര്‍മിക്കും; ആദ്യമന്ത്രിസഭാ യോഗതീരുമാനം

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഭവനപദ്ധതികള്‍ക്കു കീഴില്‍ അര്‍ഹരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി മൊത്തം 4.21 കോടി വീടുകള്‍ പൂര്‍ത്തീകരിച്ചു.
Govt to assist construction of 3 crore more houses under Pradhan Mantri Awas Yojana
പ്രധാനമന്ത്രി ആവാസ് യോജന വഴി 3കോടി വീടുകള്‍ നിര്‍മിക്കും; ആദ്യമന്ത്രിസഭാ യോഗതീരുമാനം.പിടിഐ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും മൂന്ന് കോടി വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍.അര്‍ഹരായ ഗ്രാമീണ-നഗര കുടുംബങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളുള്ള വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കുന്നതിനായി 2015-16 മുതലാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കിവരുന്നത്.

പിഎംഎവൈ പ്രകാരം, കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഭവനപദ്ധതികള്‍ക്കു കീഴില്‍ അര്‍ഹരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി മൊത്തം 4.21 കോടി വീടുകള്‍ പൂര്‍ത്തീകരിച്ചു.പിഎംഎവൈ പ്രകാരം നിര്‍മിക്കുന്ന എല്ലാ വീടുകളിലും ഗാര്‍ഹിക ശൗചാലയങ്ങള്‍, എല്‍പിജി കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, വീട്ടില്‍ പ്രവര്‍ത്തനക്ഷമമായ ടാപ്പ് കണക്ഷന്‍ തുടങ്ങിയ മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ പദ്ധതികളുമായി സംയോജിപ്പിച്ചു ലഭ്യമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അര്‍ഹരായ കുടുംബങ്ങളുടെ എണ്ണത്തിലെ വര്‍ധന കാരണമുണ്ടാകുന്ന പാര്‍പ്പിട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അധികമായി മൂന്നുകോടി ഗ്രാമീണ-നഗര കുടുംബങ്ങള്‍ക്കു വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കുന്നതിന് ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

Govt to assist construction of 3 crore more houses under Pradhan Mantri Awas Yojana
മോദി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി തിരിച്ചെത്തി ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com