മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ രാഷ്ട്രപതി ഭവനില്‍ 'പുലി'; വീഡിയോ വൈറല്‍

സത്യപ്രതിജ്ഞയ്ക്കിടെ പുലി നടക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി
leopard
സത്യപ്രതിജ്ഞാ ചടങ്ങിനിടെ പുലി നടക്കുന്നു വീഡിയോദൃശ്യത്തിൽ നിന്ന്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ രാഷ്ട്രപതി ഭവനില്‍ 'പുലി'. സത്യപ്രതിജ്ഞയ്ക്കിടെ 'പുലി' നടക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. എന്നാൽ ഇതിന്റെ ആധികാരികത വ്യക്തമല്ല.

സത്യപ്രതിജ്ഞ നടന്ന ചടങ്ങിന് പിന്നിലെ പടവുകള്‍ക്ക് മുകളിലൂടെ പുലി പോലെ തോന്നിപ്പിക്കുന്ന മൃ​ഗം പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ബിജെപി എംപി ദുര്‍ഗ ദാസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പുവെച്ചശേഷം രാഷ്ട്രപതിയെ വണങ്ങാനായി പോകുമ്പോഴാണ് മൃ​ഗം കടന്നുപോകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

leopard
മോദി ചുമതലയേറ്റു; ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി ഫയലില്‍, 20,000 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്

അതേസമയം സത്യപ്രതിജ്ഞ നടക്കുന്ന വേദിക്ക് പിന്നിലൂടെ കടന്നുപോകുന്നത് പുലിയല്ല, പൂച്ചയോ നായയോ ആയിരിക്കാമെന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു. കനത്ത സുരക്ഷയുള്ള രാഷ്ട്രപതി ഭവനില്‍ പുലി കയറുമോയെന്നും ചോദ്യമുയരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com