മോദി ക്യാബിനറ്റില്‍ 66% മന്ത്രിമാരും 51നും 70നും ഇടയിലുള്ളവര്‍; 31-40നും ഇടയില്‍ 15 പേര്‍; 99% പേരും കോടീശ്വരന്‍മാര്‍

മോദി സര്‍ക്കാരിലെ മന്ത്രിമാരില്‍ 99 ശതമാനവും കോടിപതികളെന്ന് റിപ്പോര്‍ട്ട്.
66% Ministers In Modi 3.0 Between 51 And 70 Years Old: Analysis
മോദി ക്യാബിനറ്റില്‍ 66% മന്ത്രിമാരും 51നും 70നും ഇടയിലുള്ളവര്‍; 31-40നും ഇടയില്‍ 15 പേര്‍; 99% പേരും കോടീശ്വരന്‍മാര്‍പിടിഐ

ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്ര മോദി സര്‍ക്കാരില്‍ 66 ശതമാനം മന്ത്രിമാരും 51നും 70 വയസിനും ഇടയിലുള്ളവര്‍. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പുതിയ മന്ത്രിസഭയിലെ 71 മന്ത്രിമാരില്‍ 47 പേരും 51-70 വയസിന് ഇടയില്‍പ്പെടുന്നവരാണ്.

51നും 6നും ഇടയില്‍ പ്രായമുള്ളവര്‍ 22 പേരാണ്. 61നും 70നും ഇടയിലുള്ളവര്‍ 25പേരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 31നും 50നും ഇടയിലുള്ളവര്‍ 17പേരും 31-40നും ഇടയില്‍ 15 മന്ത്രിമാരും ഉള്‍പ്പെടുന്നു. 71നും 80നും ഇടയില്‍ ഏഴ് മന്ത്രിമാരാണുള്ളത്.

മോദി സര്‍ക്കാരിലെ മന്ത്രിമാരില്‍ 99 ശതമാനവും കോടിപതികളെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ആറ് പേര്‍ക്ക് നൂറ് കോടിയിലധികം സ്വത്തുക്കളുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 28 മന്ത്രിമാര്‍ക്ക് ക്രിമിനല്‍ കേസുകളുണ്ട്. അതില്‍ 19 പേര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടിഡിപിയുടെ ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി (5705 കോടി), ജ്യോതിരാദിത്യ സിന്ധ്യ (424 കോടി), എച്ച്ഡി കുമാരസ്വാമി (217 കോടി), അശ്വിനി വൈഷ്ണവ് (144 കോടി), റാവു ഇന്ദ്രജിത്ത് സിങ് (121 കോടി), പിയൂഷ് ഗോയല്‍ (110 കോടി) എന്നിവരാണ് നൂറു കോടിയിലധികം സ്വത്തു വകകളുള്ള മന്ത്രിമാര്‍. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളായവരും മന്ത്രിസഭയിലുണ്ട്. കൂടാതെ, പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ട് ബിജെപി എംപിമാര്‍ കൊലപാതകക്കുറ്റവും ചുമത്തപ്പെട്ടവരാണ്.

ആഭ്യന്തര സഹമന്ത്രി ബന്ദി കുമാര്‍ സഞ്ജയ്‌ക്കെതിരെ 42 കേസുകളാണ് ഉള്ളത്. തുറമുഖ സഹമന്ത്രി ശാന്തനു ഠാക്കൂറിന് 23 കേസുകളും വിദ്യാഭ്യാസ സഹമന്ത്രി സുകന്ദ മജുംദാറിന് 16 കേസുകളാണുമാണുള്ളത്. മൂവരും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും വിദ്വേഷ പ്രസംഗങ്ങളിലുമാണ് പ്രതികളായുള്ളത്. സുരേഷ് ഗോപി, ജുവല്‍ ഒറം എന്നിവര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമക്കേസും, അമിത് ഷാ, ധര്‍മേന്ദ്ര പ്രധാന്‍, ഗിരിരാജ് സിങ്, നിത്യാനന്ദ റായ്, എന്നിവര്‍ വിദ്വേഷ പ്രസംഗങ്ങളിലെ പ്രതികളുമാണ്

66% Ministers In Modi 3.0 Between 51 And 70 Years Old: Analysis
ഇനി ഏത് ഇവന്റും അപ്പപ്പോള്‍ അറിയാം; കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ പുതിയ ഫീച്ചര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com