എപ്പോള്‍ വേണമെങ്കിലും 'ഓപ്പറേഷന്‍ ലോട്ടസ്' തുടങ്ങാം; ടിഡിപിക്കും ജെഡിയുവിനും മുന്നറിയിപ്പുമായി ഒമര്‍ അബ്ദുള്ള

തെരഞ്ഞെടുപ്പിന്റെ ജനവിധി യഥാര്‍ത്ഥത്തില്‍ ബിജെപി സര്‍ക്കാരിന് ഒരു ബദലായിരുന്നു ആവശ്യപ്പെട്ടത്
omar abdullah
ഒമർ അബ്ദുള്ള പിടിഐ

ശ്രീനഗര്‍: ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ സഖ്യകക്ഷികളായ ടിഡിപിക്കും ജെഡിയുവിനും മുന്നറിയിപ്പുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. രണ്ട് സഖ്യകക്ഷികളിലും ഭിന്നിപ്പുണ്ടാക്കി സ്വന്തമായി ഭൂരിപക്ഷമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കും. എല്ലായിപ്പോഴും ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ എപ്പോഴാണ് ഓപ്പറേഷന്‍ ലോട്ടസ് തുടങ്ങുന്നതെന്ന് ജാഗ്രതയോടെയിരിക്കാനും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി യഥാര്‍ത്ഥത്തില്‍ ബിജെപി സര്‍ക്കാരിന് ഒരു ബദലായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രായോഗികമായ ഒരു ബദല്‍ ദൃശ്യമല്ല. എന്‍ഡിഎയുടെ രണ്ട് പ്രധാന സഖ്യകക്ഷികളും, തങ്ങളുടെ എംപിമാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പിക്കാനായി കൃത്യമായ ഇടവേളകളില്‍ അവരുടെ തോളില്‍ നോക്കുന്നത് നല്ലതായിരിക്കുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അബ്ദുള്ള പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എപ്പോഴും മറ്റു പാര്‍ട്ടികളെ ആശ്രയിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. അതിനാല്‍ ബിജെപി ഓപ്പറേഷന്‍ ലോട്ടസ് വീണ്ടും ആരംഭിക്കാന്‍ അധികം താമസിക്കില്ലെന്ന് കരുതുന്നു. ചന്ദ്രബാബു നനായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ കരുതിയിരിക്കുന്നത് നല്ലതായിരിക്കും. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഖ്യകക്ഷികള്‍ക്ക് നല്‍കിയ മന്ത്രിമാരുടെ എണ്ണം വളരെ മോശമാണെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

omar abdullah
പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകള്‍ നിര്‍മിക്കും; ആദ്യമന്ത്രിസഭാ യോഗതീരുമാനം

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടാനുള്ള അവസരം ഇന്ത്യാ മുന്നണിക്ക് നഷ്ടമായോ എന്ന ചോദ്യത്തിന്, പ്രതിപക്ഷ സഖ്യം വിവേകത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. 'ഒരു സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടാല്‍, 'ഇന്ത്യ മുന്നണിക്ക് അധികാരക്കൊതിയാണെന്ന ആരോപണം ഉയര്‍ന്നേനെ. ഇന്ത്യാ മുന്നണിക്ക് അധികാരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ലേ? നിങ്ങള്‍ക്ക് മാത്രമേ രാജ്യം ഭരിക്കാന്‍ കഴിയൂ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?' തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുമായിരുന്നു. ഇന്ത്യാമുന്നണി ഭാവിയിലും ഒറ്റക്കെട്ടായി പ്രതിപക്ഷ സഖ്യമായി നിലനില്‍ക്കുമോയെന്നതില്‍ സംശയമുണ്ടെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com