ചന്ദ്രബാബു നായിഡു നാളെ ആന്ധ്രാ മുഖ്യമന്ത്രിയാകും; 11.27 ന് സത്യപ്രതിജ്ഞ; പ്രധാനമന്ത്രിയെത്തും

ഇത് നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്.
Chandrababu Naidu poised to take over as Andhra Pradesh CM
ചന്ദ്രബാബു നായിഡു നാളെ ആന്ധ്രാ മുഖ്യമന്ത്രിയാകുംഫയല്‍

ഹൈദരബാദ്: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാളെ 11. 27 ന് വിജയവാഡയിലെ ഗണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാര്‍ക്കില്‍ വച്ചാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ ചടങ്ങിനെത്തും.

ഇത് നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷിയോഗമാണ് നായിഡുവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പില്‍ ടിഡിപി സഖ്യം വന്‍ വിജയമാണ് നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യമായി 1995ലാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായി രണ്ടുതവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന അദ്ദേഹം 2004ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. സംസ്ഥാനം വിഭജിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയായി. 2019ല്‍ വൈഎസ് ജഗന്‍മോഹനോട് ദയനീയമായി പരാജയപ്പെട്ടു. ഇത്തവണ ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച ടിഡിപിക്ക് സംസ്ഥാനത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കാനായി. മൂന്നാം മോദി സര്‍ക്കാരിന്റെ ഭാഗമാകുകയും ചെയ്തു.

Chandrababu Naidu poised to take over as Andhra Pradesh CM
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യ മുന്നണി തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com