300 രൂപയുടെ ആഭരണങ്ങള്‍; വിദേശ വനിതയ്ക്ക് വിറ്റത് ആറ് കോടിക്ക്; അന്വേഷണം

ഈ വര്‍ഷം ഏപ്രിലില്‍ യുഎസില്‍ നടന്ന പ്രദര്‍ശനത്തില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് കണ്ടെത്തി
Fake Jewellery Worth ? 300 Sold For ? 6 Crore to US Woman
300 രൂപയുടെ ആഭരണങ്ങള്‍; വിദേശ വനിതയ്ക്ക് വിറ്റത് ആറ് കോടിക്ക്; അന്വേഷണംപ്രതീകാത്മക ചിത്രം

ജയ്പൂര്‍: വിദേശ വനിതയെ കബളിപ്പിച്ച് മൂന്നൂറ് രൂപയുടെ ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങള്‍ ആറ് കോടി രൂപയ്ക്ക് വിറ്റു. ജയ്പൂരിലെ കൃത്രിമ ആഭരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് ഉടമയാണ് വിദേശവനിതയെ കബളിപ്പിച്ചത്. സംഭവത്തില്‍ ഉടമയ്‌ക്കെതിരെ യുവതി ജയ്പൂര്‍ പൊലീസില്‍ പരാതി നല്‍കി.

രാജസ്ഥാനിലെ ജയ്പൂരിലെ ജോഹ്രി ബസാറിലെ ഒരു കടയില്‍ നിന്നാണ് യുഎസ് യുവതിയായ ചെറിഷ് ആഭരണങ്ങള്‍ വാങ്ങിയത്. ഈ വര്‍ഷം ഏപ്രിലില്‍ യുഎസില്‍ നടന്ന പ്രദര്‍ശനത്തില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന യുവതി ഇന്ത്യയിലെത്തി കടയുടമ ഗൗരവ് സോണിയെ സന്ദര്‍ശിച്ചെങ്കിലും അയാള്‍ നിഷേധിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് അവര്‍ യുഎസ് എംബസിയെയും സമീപിച്ചു. 2022-ല്‍ ഇന്‍സ്റ്റാഗ്രാം വഴി ഗൗരവ് സോണിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി യുവതി പൊലീസിനോട് പറഞ്ഞു. ഒളിവില്‍ പോയ ഷോപ്പ് ഉടമയ്‌ക്കെതിരെ തിരച്ചില്‍ തുടരുകയാണെന്നും അന്വേഷണത്തനായി പ്രത്യേകസംഘത്തെ നിയോഗിച്ചതായും പൊലീസ് പറഞ്ഞു.

Fake Jewellery Worth ? 300 Sold For ? 6 Crore to US Woman
രേണുകാസ്വാമി വധക്കേസ്: നടി പവിത്ര ​ഗൗഡ കസ്റ്റഡിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com