മുംബൈയില്‍ ഡയപ്പര്‍ ഫാക്ടറിയില്‍ വന്‍തീപിടിത്തം; മൂന്ന് നില കെട്ടിടം കത്തിനശിച്ചു- വീഡിയോ

മുംബൈയില്‍ ഫാക്ടറിയില്‍ തീപിടിത്തം
MUMBAI FIRE
ഭിവണ്ടിയിലെ ഡയപ്പര്‍ നിര്‍മാണ ഫാക്ടറിയിലാണ് തീപിടിത്തംഎഎൻഐ

മുംബൈ: മുംബൈയില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഭിവണ്ടിയിലെ ഡയപ്പര്‍ നിര്‍മാണ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീയണച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്ന് തന്നെ തീ ഉയരുന്നത് കാണാമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് വിഭാഗമാണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

MUMBAI FIRE
സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും ആദ്യ ദിനം; മോദി മന്ത്രിസഭയിലെ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com