കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ കൊലപാതകക്കേസില്‍ അറസ്റ്റില്‍

കൊലപാതകം ദര്‍ശന്‍ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍
darshan
കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദർശൻ എക്സ്

ബംഗളൂരു: കൊലക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റില്‍. സോമനഹള്ളിയില്‍ കഴിഞ്ഞദിവസം രേണുകസ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ദര്‍ശനെ പൊലീസ് അറസ്റ്റു ചെയ്തത്. കൊലക്കേസില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊലപാതകം ദര്‍ശന്‍ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്ത് പാലത്തിന് താഴെ മൃതദേഹം കണ്ടെത്തിയിരുന്നു.

ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമി ഒരു മെഡിക്കല്‍ഷോപ്പ് ജീവനക്കാരനാണ്. ഇയാള്‍ സമൂഹമാധ്യമത്തിലൂടെ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. നടിയുമായി ദര്‍ശന് അടുപ്പമുണ്ട്. അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതക കാരണം. ദര്‍ശന്റെ ബോഡിഗാര്‍ഡുകളായ കൂട്ടാളികള്‍ രേണുകസ്വാമിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു.

darshan
'സിനിമയിൽ മാത്രമല്ല, ജീവിതത്തിലും മാസ് ഹീറോ'; പവൻ കല്യാണിനെക്കുറിച്ച് വിജയ് സേതുപതി

ദര്‍ശന്റെ വീട്ടില്‍ വെച്ചാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മൃതദേഹം കാമാക്ഷിപാളയത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. തെരുവുനായകള്‍ കടിച്ച നിലയില്‍ പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്ന് കരുതിയെങ്കിലും, തുടര്‍ അന്വേഷണത്തിലൂടെ ബംഗളൂരു പൊലീസ് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com