മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രി; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്
Mohan Charan Majhi to be new Odisha Chief Minister
മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രിഎക്‌സ്‌

ഭുവനേശ്വര്‍: ബിജെപി നേതാവ് മോഹന്‍ ചരണ്‍ മാജി ഒഡീഷയിലെ പുതിയ മുഖ്യമന്ത്രിയാകും. ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. കെവി സിങ് ദിയോ, പ്രവതി പരിദ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍.

കേന്ദ്ര നിരീക്ഷകരായ രാജ്നാഥ് സിങ്, ഭൂപേന്ദ്ര യാദവ് എന്നിവര്‍ മുതിര്‍ന്ന നേതാക്കളുമായും പുതിയ എംപിമാരും എംഎല്‍എമാരുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രഖ്യാപനം വന്നത്. 24 വര്‍ഷത്തെ നവീന്‍ പട്‌നായിക്കിന്റെ ഭരണം അവസാനിപ്പിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ധര്‍മേന്ദ്ര പ്രധാന്റെയടക്കം നിരവധി പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് ഭുവനേശ്വറിലെത്തും. തുടര്‍ന്ന് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകും.നാലാം തവണയാണ് മോഹന്‍ ചരണ്‍ മാജി എംഎല്‍എയാകുന്നത്. ഒഡീഷയിലെ കെന്ദൂഝര്‍ മണ്ഡലത്തില്‍ നിന്ന് 11,577 വോട്ടുകള്‍ക്കായിരുന്നു വിജയം. ഗോത്രമേഖലയില്‍ വലിയ സ്വാധീനമുള്ളയാളാണ് 52-കാരനായ മാജി.

Mohan Charan Majhi to be new Odisha Chief Minister
300 രൂപയുടെ ആഭരണങ്ങള്‍; വിദേശ വനിതയ്ക്ക് വിറ്റത് ആറ് കോടിക്ക്; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com