വമ്പൻ വിജയം സമ്മാനിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ​ഗാന്ധി എത്തുന്നു; ഇന്ന് വയനാട്ടിൽ

തുടർച്ചയായി രണ്ടാം തവണയാണ് രാഹുൽ ​ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വയനാട്ടിൽ നിന്ന് വിജയിക്കുന്നത്
rahul gandhi
രാഹുൽ ​ഗാന്ധിഫെയ്സ്ബുക്ക്

വയനാട്: വയനാട്ടിലെ വമ്പൻ വിജയത്തിനു ശേഷം കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. വോട്ടർമാരെ നേരിൽ കാണാനും നന്ദി അറിയിക്കാനുമാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. തുടർച്ചയായി രണ്ടാം തവണയാണ് രാഹുൽ ​ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വയനാട്ടിൽ നിന്ന് വിജയിക്കുന്നത്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിനാൽ വയനാട് ഒഴിയുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തുന്നത്.

rahul gandhi
തുടര്‍ഭരണം നല്‍കി; 'രാജ്യം മുഴുവന്‍ മോദിയുടെ കുടുംബം'; സാമൂഹ്യമാധ്യമങ്ങളില്‍ നീക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി

രാവിലെ പത്തരയോടെ മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ആദ്യ പരിപാടി. ഉച്ചക്ക് രണ്ടരയോടെ കൽപ്പറ്റയിലെത്തുന്ന രാഹുല്‍ ഗാന്ധി പൊതുയോഗത്തിൽ സംസാരിക്കും. കോൺഗ്രസ് നേതാക്കളും മുസ്‍ലിം ലീഗ് നേതാക്കളും സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും വൻ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഏത് മണ്ഡലം നിലനിർത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. 17നാണ് രാജി സമർപ്പിക്കേണ്ട അവസാന തീയതി. വയനാട് സന്ദർശിക്കുന്ന സമയത്ത് ഏത് മണ്ഡലമാണ് നിലനിർത്തുന്നതെന്ന് രാഹുൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com