രേണുകസ്വാമി ദര്‍ശന്‍റെ കടുത്ത ആരാധകന്‍, പ്രകോപനമായത് ഭാര്യയുടെ പോസ്റ്റിനു താഴെയിട്ട കമന്‍റ്; കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നടി പവിത്ര ഗൗഡയുമായുള്ള ദര്‍ശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു
renukaswamy murder case
നടൻ ദർശൻ, നടി പവിത്ര ​ഗൗഡ ഇൻസ്റ്റ​ഗ്രാം

ബംഗലൂരു: കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശനും നടി പവിത്ര ഗൗഡയും പ്രതിയായ കൊലപാതകക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദര്‍ശന്റെ കടുത്ത ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്. ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുകസ്വാമി ഇട്ട കമന്റ് ആണ് ദര്‍ശനെയും പവിത്രയെയും പ്രകോപിപ്പിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഏതാനും നാളുകള്‍ക്ക് മുന്‍പ് നടി പവിത്ര ഗൗഡയുമായുള്ള ദര്‍ശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ പവിത്രയ്ക്ക് എതിരെ മോശം ഭാഷയില്‍ രേണുകസ്വാമി കമന്റിട്ടു. കൂടാതെ ഇന്‍സ്റ്റഗ്രാം വഴി മെസ്സേജ് അയക്കുകയും ചെയ്തു. ഇതാണ് രേണുകസ്വാമിക്കെതിരെ തിരിയാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രദുര്‍ഗയില്‍ ഒരു മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട രേണുകാസ്വാമി. ജൂണ്‍ എട്ടിനാണ് രേണുകാസ്വാമിയെ ദര്‍ശന്റെ കൂട്ടാളികള്‍ തട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് രാജരാജേശ്വരി നഗറിലെ പട്ടനഗര ഗ്രാമത്തിലെ ഒരു ഷെഡ്ഡില്‍ എത്തിക്കുന്നു. ജയണ്ണ എന്ന ബിസിനസ്സുകാരന്റെ സ്ഥലമാണിത്. ഇവിടെ വെച്ച് രേണുകാസ്വാമിയെ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നു. രേണുകാസ്വാമിയെ മര്‍ദ്ദിക്കുന്ന സമയത്ത് നടന്‍ ദര്‍ശനും നടി പവിത്രയും ഇവിടെ എത്തിയിരുന്നതായാണ് മൊഴി.

ക്രൂരമര്‍ദ്ദനമേറ്റ രേണുകാസ്വാമി രാത്രി 11 മണിയോടെ മരിച്ചു. തുടര്‍ന്ന് മൃതദേഹം സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്ത് പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു. ജൂണ്‍ ഒമ്പതിന് തെരുവുനായകള്‍ ഭക്ഷിച്ചുകൊണ്ടിരുന്ന മൃതദേഹം സമീപ അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരാണ് കാണുന്നത്. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാനായില്ല. തുടര്‍ന്നു നടത്തിയ ശാസ്ത്രീയ പരിശോധനകളിലാണ് രേണുകാസ്വാമിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിയുന്നത്.

നടന്‍ ദര്‍ശന്റെ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രഘു ദര്‍ശന്‍ എന്ന രാഘവേന്ദ്രയും നടി പവിത്രയുടെ അടുത്ത കൂട്ടാളിയായ പവനും ചേര്‍ന്നാണ് രേണുകാസ്വാമിയെ ചിത്രദുര്‍ഗയില്‍ നിന്നും തട്ടിക്കൊണ്ടു പോന്നതെന്ന് പൊലീസ് പറയുന്നു. കേസില്‍ സ്ഥലമുടമ ജയണ്ണയുടെ അനന്തരവന്‍ വിനയും അറസ്റ്റിലായിട്ടുണ്ട്. രേണുകാസ്വാമിയെ ഷെഡ്ഡിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

renukaswamy murder case
രേണുകാസ്വാമി വധക്കേസ്: നടി പവിത്ര ​ഗൗഡ കസ്റ്റഡിയിൽ

നടന്‍ ദര്‍ശന്‍, നടി പവിത്ര, ദര്‍ശന്‍ ഫാന്‍സ് അസോസിയേഷന്‍ ചിത്രദുര്‍ഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്ര എന്നിവരടക്കം 13 പേരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടന്‍ ദര്‍ശന്‍ കുഴഞ്ഞു വീണു. നടി പവിത്രയാകട്ടെ ജഡ്ജിക്ക് മുന്നില്‍ കരഞ്ഞുകൊണ്ട് നില്‍ക്കുകയായിരുന്നു. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. കനത്ത സുരക്ഷാ വലയത്തിലാണ് പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com