ബൈക്കില്‍ നിന്ന് വീണ് യുവാവിന്റെ കാലൊടിഞ്ഞു; പ്ലാസ്റ്റര്‍ ഇടുന്നതിന് പകരം കാര്‍ഡ് ബോര്‍ഡ് കെട്ടിവച്ച് ആശുപത്രി അധികൃതര്‍

അഞ്ച് ദിവസം കഴിഞ്ഞിട്ടും ഡോക്ടര്‍മാരും ആരും വന്ന് നോക്കിയില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
Bihar Health Centre 'Plasters' Man's Fractured Leg With Cardboard
പ്ലാസ്റ്റര്‍ ഇടുന്നതിന് പകരം കാര്‍ഡ് ബോര്‍ഡ് കെട്ടിവച്ച് ആശുപത്രി അധികൃതര്‍വീഡിയോ ദൃശ്യം

പട്‌ന: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന്റെ ഒടിഞ്ഞകാലില്‍ പ്ലാസ്റ്റര്‍ ഇടുന്നതിന് പകരം കെട്ടിവച്ചത് കാര്‍ഡ്‌ബോര്‍ഡ്. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ നിതീഷ് കുമാറാണ് മിനാപ്പൂരിലെ പ്രാഥമിക ആശുപത്രിയില്‍ ചികിത്സതേടിയത്. അവിടെ വച്ചാണ് പ്ലാസ്റ്ററിന് പകരം കാര്‍ഡ് ബോര്‍ഡ് കെട്ടിവച്ചത്.

പിന്നീട് യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അഞ്ച് ദിവസം കഴിഞ്ഞിട്ടും ഡോക്ടര്‍മാരും ആരും വന്ന് നോക്കിയില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ കാര്‍ഡ് ബോട്ട് കെട്ടിവെച്ച് വാര്‍ഡില്‍ കിടക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെട്ടിവച്ച കാര്‍ഡ് ബോര്‍ഡുമായാണ് ഇയാളെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഇത് മാറ്റി പകരം ബാന്‍ഡേജ് കെട്ടാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണം ഉണ്ട്. രോഗിയെ എത്രയും വേഗം ചികിത്സിക്കാന്‍ ഡോക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഇത്തരത്തില്‍ സംഭവിക്കാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

Bihar Health Centre 'Plasters' Man's Fractured Leg With Cardboard
ആസ്വദിച്ച് കഴിക്കുന്നതിനിടെ ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍; ഞെട്ടല്‍ മാറാതെ യുവതി; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com