പ്രണയപ്പക; പട്ടാപ്പകല്‍ നടുറോഡില്‍ കാമുകിയെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്നു; കാഴ്ചക്കാരായി നാട്ടുകാര്‍; യുവാവ് അറസ്റ്റില്‍

സ്പാനര്‍ കൊണ്ട് പതിനാലുതവണ യുവതിയുടെ തലയ്ക്കടിച്ചു. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകം
Daylight murder near Mumbai: Man hammers woman 15 times with wrench on busy road
പട്ടാപ്പകല്‍ നടുറോഡില്‍ കാമുകിയെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്നുവീഡിയോ ദൃശ്യം

മുംബൈയില്‍ പട്ടാപ്പകല്‍ യുവാവ് പെണ്‍സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തി. സ്പാനര്‍ കൊണ്ട് പതിനാലുതവണ യുവതിയുടെ തലയ്ക്കടിച്ചു. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകം. പ്രണയപ്പകയാണ് കൊലപാതത്തിലേക്ക് നയിച്ചത്.

ഇരുവരും തമ്മില്‍ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. 29 കാരനായ രോഹിത് യാദവാണ് 20കാരിയായ ആരതിയെ നടുറോഡിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയത്. ആരതി രാവിലെ ജോലിക്ക് പോകുന്നതിനിടെ പിറകില്‍ നിന്നെത്തിയ രോഹിത് സ്പാന്നര്‍ കൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. റോഡില്‍ വീണ യുവതിയുടെ തലയില്‍ പതിനാല് തവണ സ്പാനര്‍ കൊണ്ട് അടിക്കുകയും ചെയ്തു. എന്തുകൊണ്ട് നീ എന്നോട് ഇങ്ങനെ ചെയ്‌തെന്ന് ചോദിച്ചായിരുന്നു മര്‍ദനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവതിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന രോഹിതിന്റെ സംശയത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ഇതേചൊല്ലി നേരത്തെയും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. കൊലനടത്തിയ ശേഷം യുവാവ് യുവതിയുടെ മൃതദേഹത്തിനരികെ തന്നെ ഇരിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Daylight murder near Mumbai: Man hammers woman 15 times with wrench on busy road
ഉഭയ സമ്മതപ്രകാരമുള്ള ബന്ധം സ്ത്രീകളെ ഉപദ്രവിക്കാനുള്ള അനുമതിയല്ല: കര്‍ണാടക ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com