'തെറ്റു പറ്റിയെങ്കില്‍ അതു പറയൂ': 'നീറ്റി'ല്‍ സമയബന്ധിതമായ നടപടിയാണ് വേണ്ടതെന്ന് സുപ്രീം കോടതി

supreme court
സുപ്രീം കോടതിഫയല്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ക്രമക്കേടു നടന്നെന്ന ആക്ഷേപത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍നിന്നു (എന്‍ടിഎ) സമയബന്ധിതമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി. തെറ്റു പറ്റിയെങ്കില്‍ അതു തുറന്നു സമ്മതിക്കാന്‍ എന്‍ടിഎ തയാറാവണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും എസ്‌വിഎന്‍ ഭട്ടിയും അടങ്ങിയ അവധിക്കാല ബെഞ്ച് പറഞ്ഞു.

പരീക്ഷ നടത്തുന്ന ഏജന്‍സിയെന്ന നിലയില്‍ നിങ്ങള്‍ സുതാര്യതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. തെറ്റു പറ്റിയെങ്കില്‍ അതു പറയൂ. ഇങ്ങനെയൊരു വീഴ്ച സംഭവിച്ചിട്ടുണ്ട്, അതു പരിഹരിക്കാന്‍ നടപടിയെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങളിലുള്ള വിശ്വാസം വര്‍ധിക്കും- കോടതി പറഞ്ഞു. എന്‍ടിഎയില്‍നിന്ന് സമയ ബന്ധിതമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥികള്‍ കഠിനമായ തയാറെടുപ്പിനു ശേഷമാണ് പരീക്ഷയ്ക്കു വരുന്നത്. അതു കണ്ടില്ലെന്നു നടിക്കാനാവില്ല. 0.001 ശതമാനം വീഴ്ചയാണെങ്കില്‍ക്കൂടി കര്‍ശന നടപടി തന്നെ വേണമെന്ന് സുപ്രീം കോടതി പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ വ്യാപകമായി ക്രമക്കേടു നടന്നെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പരീക്ഷ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജൂലൈ എട്ടിനു ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.

supreme court
നീറ്റ് പരീക്ഷാ ക്രമക്കേട്: ബിഹാറില്‍ 13 പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നാലു വിദ്യാര്‍ത്ഥികളും

നേരത്തെ ഗ്രേസ് മാര്‍ക്ക് നല്‍കിയതിനെതിരായ ഹര്‍ജികള്‍ ജൂലൈ എട്ടിനു പരിഗണിക്കാന്‍ കോടതി മാറ്റിയിരുന്നു. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുകയാണെന്നും ഈ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും ടെസ്റ്റ് നടത്തുമെന്നും എന്‍ടിഎ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com