ചിപ്‌സ് പായ്ക്കറ്റില്‍ ചത്ത് അഴുകിയ തവള, കുട്ടികള്‍ പകുതിയോളം കഴിച്ചു; പരാതിയില്‍ അന്വേഷണം

ബാലാജി വേഫേഴ്‌സിന്റെ കസ്റ്റമര്‍ കെയറില്‍ സര്‍വ്വീസില്‍ അറിയിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയായിരുന്നുവെന്നും പരാതി നല്‍കിയ ജാസ്മിന്‍ പട്ടേല്‍
found-dead-frog-from-potato-chips-packet
ചിപ്‌സ് പായ്ക്കറ്റില്‍ കണ്ടെത്തിയ ചത്ത തവള ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്

ഗാന്ധിനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ ഉരുളക്കിഴങ്ങ് ചിപ്‌സിന്റെ പാക്കറ്റില്‍ ചത്തതവള. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ജാംനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സാംപിള്‍ ശേഖരിച്ചു. ബാലാജി വേഫേഴ്‌സ് എന്ന കമ്പനിയുടെ ഉരുളക്കിഴങ്ങ് ചിപ്‌സിലാണ് ചത്ത തവളയെ കണ്ടെത്തിയത്.

ജാസ്മിന്‍ പട്ടേല്‍ എന്നയാളാണ് പരാതി നല്‍കിയത്. ഈ ചിപ്‌സ് വാങ്ങിയ കടയില്‍ പോകുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ചിപ്‌സില്‍ നിന്ന് കണ്ടെത്തിയത് അഴുകിയ തവളയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡി ബി പാര്‍മര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

found-dead-frog-from-potato-chips-packet
ആ ചൂണ്ടു വിരലൊന്ന് കാണിച്ചേ, വേദിയില്‍ മോദിയുടെ കൈ പരിശോധിച്ച് നിതീഷ് കുമാര്‍-വീഡിയോ വൈറല്‍

ചിപ്‌സ് പായ്ക്കറ്റിലെ പകുതിയോളം തന്റെ വീട്ടിലുള്ള ചെറിയ കുട്ടികള്‍ കഴിച്ചുവെന്നും അതിന് ശേഷമാണ് തവളയെ കണ്ടതെന്നും പരാതിയില്‍ പറയുന്നു. അപ്പോള്‍ തന്നെ കുട്ടികള്‍ അത് വലിച്ചെറിഞ്ഞു.

ചത്ത തവളയെ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ജാസ്മിന്‍ പട്ടേല്‍ പറഞ്ഞു. ബാലാജി വേഫേഴ്‌സിന്റെ കസ്റ്റമര്‍ കെയറില്‍ സര്‍വ്വീസില്‍ അറിയിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയായിരുന്നുവെന്നും പരാതി നല്‍കിയ ജാസ്മിന്‍ പട്ടേല്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com