പാടത്തു പണിയെടുത്തില്ല, ആദിവാസി സ്ത്രീയെ പീഡിപ്പിച്ചു; മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി തേച്ചു

ജൂണ്‍ 8 മുതല്‍ 19 വരെയാണ് യുവതിയെ തടവിലിട്ടു പീഡിപ്പിച്ചത്.
Rape
യുവതിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് തടവിലിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുപ്രതീകാത്മക ചിത്രം

ഹൈദരാബാദ്: പാടത്തു പണിയെടുക്കാന്‍ വിസമ്മതിച്ച ആദിവാസി സ്ത്രീയെ തടവില്‍വച്ച് പീഡിപ്പിച്ച ശേഷം തീവച്ച കേസില്‍ പാട്ടക്കൃഷിക്കാരനും യുവതിയുടെ സഹോദരിയും സഹോദരീ ഭര്‍ത്താവും അടക്കം നാലുപേര്‍ അറസ്റ്റില്‍. തെലങ്കാനയിലെ നാഗര്‍ കര്‍ണൂല്‍ ജില്ലയിലാണ് സംഭവം. ജൂണ്‍ 8 മുതല്‍ 19 വരെയാണ് യുവതിയെ തടവിലിട്ടു പീഡിപ്പിച്ചത്.

Rape
കേരളത്തിലെ അടക്കം പ്രളയ മുന്നൊരുക്കങ്ങൾ: കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോ​ഗം വിളിച്ചു

പാടത്തു പാട്ടക്കൃഷി നടത്തിയിരുന്ന വെങ്കടേഷ് എന്നയാളോട് യുവതിയും സഹോദരിയും പണം കടംവാങ്ങിയിരുന്നു. പാടത്തു പണിയെടുത്ത് വീട്ടാം എന്നായിരുന്നു കരാര്‍. എന്നാല്‍ കുറച്ചു ദിവസം പണിയെടുത്ത ശേഷം സഹോദരിയുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവതി ജോലി നിര്‍ത്തി പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വെങ്കടേഷും സഹായികളും യുവതിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു. മര്‍ദിച്ച് മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി തേച്ചു. സാരിയില്‍ ഡീസലൊഴിച്ച് കത്തിച്ചു. സഹോദരിയുടെയും ഭര്‍ത്താവിന്റെയും ഒത്താശയോടെയായിരുന്നു അക്രമം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘമാണ് യുവതിയെ രക്ഷിച്ചത്. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ലൈംഗികാതിക്രമത്തിനും കൊലപാതകശ്രമത്തിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com