സോഷ്യല്‍ മീഡിയയില്‍ വൈറല്‍; നാട്ടുകാരുടെ പരിഹാസം; ആക്രി പെറുക്കുന്നയാള്‍ ആത്മഹത്യ ചെയ്തു

പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ച് വില്‍പ്പന നടത്തിയാണ് ഇയാള്‍ ഉപജീവനമാര്‍ഗം നടത്തിയത്
Elderly Waste Collector Dies By Suicide In Rajasthan Over His Viral Videos
ആക്രി പെറുക്കുന്നയാള്‍ ആത്മഹത്യ ചെയ്തുഎക്സ്

ജയ്പൂര്‍: പരിഹസിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പാഴ് വസ്തുക്കള്‍ ശേഖരിച്ച് ഉപജീവനമാര്‍ഗം നടത്തിയിരുന്ന വയോധികന്‍ ആത്മഹത്യ ചെയ്തു. പ്രതാബ് സിങ് എന്നയാളാണ് ജീവനൊടുക്കിയത്. രാജസ്ഥാനിലെ ലോഹാവത്ത് ഗ്രാമത്തിലാണ് സംഭവം. പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ച് വില്‍പ്പന നടത്തിയാണ് ഇയാള്‍ ഉപജീവനമാര്‍ഗം നടത്തിയത്. ഇവ ശേഖരിക്കുന്നതിനായി ഇയാള്‍ക്ക് ഒരു കൈവണ്ടിയും ഉണ്ടായിരുന്നു.

ലോഹാവത്ത് ഗ്രാമത്തിലെ നാട്ടുകാരില്‍ ചിലര്‍ ഇയാള്‍ മാലിന്യം പെറുക്കുന്നതിന്റെയും മറ്റും വീഡിയോ പകര്‍ത്തുകയും കളിയാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാലിന്യവണ്ടിയുമായി ആ വഴി പോകുമ്പോഴെക്കെ നാട്ടുകാര്‍ ഇയാളെ കളിയാക്കുകയും പതിവായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീഡിയോ വൈറലായതോടെ കൂടുതല്‍ പേര്‍ ഇയാളെ തിരിച്ചറിയാന്‍ തുടങ്ങി. നാട്ടുകാരുടെ പരിഹാസം സഹിക്കാനാവാതെ വന്നതോടെയാണ് പ്രതാബ് സിങ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ദേശീയപാതക്ക് സമീപത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Elderly Waste Collector Dies By Suicide In Rajasthan Over His Viral Videos
സ്‌നാപ് ചാറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ അച്ഛന്‍ സമ്മതിച്ചില്ല; 16കാരി ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com