
കൊല്‍ക്കത്ത: സത്യപ്രതിജ്ഞ നിയമസഭയില്‍ നടത്തണമെന്ന അഭ്യര്‍ഥന അംഗീകരിക്കാന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് സഭാവളപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പ്രതിഷേധം. ബംഗാള്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ സയന്തിക ബന്ദ്യോപാധ്യായയും റായത്ത് ഹൊസൈന്‍ സര്‍ക്കാരുമാണ് പ്രതിഷേധം നടത്തുന്നത്. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിത്തരണം, അല്ലെങ്കില്‍ അതിനുള്ള അനുമതി സ്പീക്കര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അംഗങ്ങളുടെ പ്രതിഷേധം.
ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് ഗവര്‍ണര്‍ സിവി ആനന്ദബോസ് വിളിച്ചിരുന്നു. എന്നാല്‍ ഗവര്‍ണറുടെ വസതിയിലെത്തി സത്യപ്രതിജ്ഞ ചെയ്യാന്‍ അംഗങ്ങള്‍ തയ്യാറായില്ല. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഗവര്‍ണര്‍ സ്പീക്കറെയോ, ഡെപ്യൂട്ടി സ്പീക്കറയോ ചുമതലപ്പെടുത്തുന്നതാണ് പതിവുസമ്പ്രദായമെന്നുമായിരുന്നു ടിഎംസി നേതാക്കളുടെ വിശദീകരണം.
ബഹുമാനപ്പെട്ട ഗവര്‍ണറോട് അസംബ്ലിയില്‍ വന്ന് സത്യവാചകം ചൊല്ലിത്തരാനോ, അല്ലങ്കില്‍ അതിനുള്ള അുമതി സ്പീക്കര്‍ക്ക് കൈമാറുകയോ ചെയ്യാന്‍ അഭ്യര്‍ഥിച്ചതായും രണ്ട് ഓപ്ഷനുകളും അദ്ദേഹം നിരസിച്ചതായും അംഗങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്ന നിലയില്‍ തങ്ങളുടെ ചുമതലകള്‍ നിറവേറ്റാന്‍ അനുവദിക്കണമെന്ന പ്ലക്കാര്‍ഡുകളും ഇവര്‍ ഉയര്‍ത്തിപ്പിടിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ഞങ്ങള്‍ക്ക് എംഎല്‍എമാരായി പ്രവര്‍ത്തിക്കാനാകില്ല. ഞങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്,' ബന്ദ്യോപാധ്യായ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗവര്‍ണര്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുകയോ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ നടത്തുന്നതിന് സമ്മതം നല്‍കുകയോ ചെയ്യുന്നതിനായി താനും ബന്ദ്യോപാധ്യായയും വൈകുന്നേരം 4 മണി വരെ കാത്തിരിക്കുമെന്നും റായത്ത് ഹൊസൈന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ പ്രോട്ടോക്കോള്‍ ആണ്, ഇത്തരമൊരു സ്ഥിതിവിശേഷം നേരിടുന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates