മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയില്‍ കാറുകള്‍ കൂട്ടിയിടിച്ചു, പുറത്തേക്ക് തെറിച്ച് വീണ് യാത്രക്കാര്‍, ആറ് മരണം

പെട്രോള്‍ പമ്പില്‍നിന്നു ഇന്ധനം നിറച്ച ശേഷം തെറ്റായ ദിശയില്‍ ദേശീയപാതയിലേക്കു കയറിയ കാറാണ് അപകടത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു.
Mumbai-Nagpur Expressway accident 6 Dead
മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയില്‍ കാറുകള്‍ കൂട്ടിയിടിച്ചു

മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം. മുംബൈയില്‍നിന്നു 400 കിലോമീറ്റര്‍ അകലെ ജല്‍ന ജില്ലയിലെ കട്വാഞ്ചിയില്‍ രാത്രി പതിനൊന്നോടെയായിരുന്നു അപകടം. നാഗ്പുരില്‍നിന്നു മുംബൈ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ തെറ്റായ ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

പെട്രോള്‍ പമ്പില്‍നിന്നു ഇന്ധനം നിറച്ച ശേഷം തെറ്റായ ദിശയില്‍ ദേശീയപാതയിലേക്കു കയറിയ കാറാണ് അപകടത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവര്‍ പുറത്തേക്കു തെറിച്ചുവീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 6 പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Mumbai-Nagpur Expressway accident 6 Dead
മതിൽ ഇടിഞ്ഞു വീണ് മൂന്ന് കുട്ടികൾ മരിച്ചു,ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്, ഫഹദ് ചിത്രത്തിന്റെ ചിത്രീകരണം ഉപേക്ഷിച്ചു, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അപകടത്തിന് പിന്നാലെ മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയില്‍ (സമൃദ്ധി ഹൈവേ) ഗതാഗതം തടസ്സപ്പെട്ടു.കാറുകള്‍ ക്രെയിനുപയോഗിച്ച് മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചതെന്ന് ഹൈവേ പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com