കുട്ടികളെ വണ്ടിയിലിരുത്തി ഉടമ കടയില്‍ കയറി; മോഷ്ടാവ് കാറുമായി കടന്നു; ആവശ്യപ്പെട്ടത് 50 ലക്ഷം; ഒടുവില്‍....

കുട്ടികളെ വണ്ടിയിലിരുത്തി ഉടമ കടയില്‍ കയറിയ തക്കത്തിന് കാറുമായി മോഷ്ടാവ് കടന്നു. കുട്ടികളെ അടക്കം റാഞ്ചിയ കള്ളന്‍ ആവശ്യപ്പെട്ടത് 50 ലക്ഷത്തിന്റെ മോചനദ്രവ്യം.
kerala police
പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘര്‍ഷംപ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: കുട്ടികളെ വണ്ടിയിലിരുത്തി ഉടമ കടയില്‍ കയറിയ തക്കത്തിന് കാറുമായി മോഷ്ടാവ് കടന്നു. കുട്ടികളെ അടക്കം റാഞ്ചിയ കള്ളന്‍ ആവശ്യപ്പെട്ടത് 50 ലക്ഷത്തിന്റെ മോചനദ്രവ്യം. പിന്തുടര്‍ന്ന പൊലീസ് പിടികൂടുമെന്ന ഉറപ്പായതോടെ കുട്ടികളെയും കാറും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. ന്യൂഡല്‍ഹിയിലാണ് സംഭവം.

വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെ കുട്ടികളെ കാറിലിരുത്തി റോഡരികിലെ ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്താണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ കാറിനകത്ത് ആയതിനാല്‍ ഉടമ കാറിന്റെ എസിയും ഓണ്‍ ചെയ്തിരുന്നു. രക്ഷിതാക്കള്‍ പുറത്തുപോയ തക്കംനോക്കി അകത്തുകയറിയ മോഷ്ടാവ് കാറുമായി കടന്നുകളുകയായിരുന്നു.

ബേക്കറിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി രക്ഷിതാക്കള്‍ തിരികെയത്തിയപ്പോള്‍ കുട്ടികളെയും കാറും കാണാനുണ്ടായിരുന്നില്ല, തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിനിടെ തട്ടിക്കൊണ്ടുപോയ ആള്‍ കുട്ടികളുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് ഉടന്‍ പൊലീസ് ഇരുപതോളം സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി പൊലീസ് കാറിനെ പിന്തുടരുകയായിരുന്നു. പൊലീസ് തന്നെ പിന്തുടരുന്നുവെന്ന് മനസിലാക്കായ മോഷ്ടാവ് നിരന്തരം റൂട്ട് മാറ്റിയതോടെ പൊലീസ് പ്രതിസന്ധിയിലായി. ഒടുവില്‍ പൊലീസ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കാര്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസ് കുട്ടികളെ സുരക്ഷിതരായി മാതാപിതാക്കളെ ഏല്‍പ്പിച്ചു. പൊലീസ് പിടിക്കുമെന്നുറപ്പായതോട കാറിനകത്തുള്ള മൊബൈല്‍ ഫോണുകളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കാറിനകത്ത് തന്നെ ഉണ്ടായിരുന്നു. പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണെന്നും ഉടന്‍ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.

kerala police
പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com