താനെ: അയല്‍ക്കാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ രശ്മി കര്‍ ആണ് അറസ്റ്റിലായത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുരുഷ ശബ്ദത്തില്‍ ഫോണ്‍ വിളിച്ചായിരുന്നു രശ്മിയുടെ തട്ടിപ്പ്. പല തവണയായി ആറ് ലക്ഷം രൂപയാണ് രശ്മി അയല്‍വാസിയായ യുവതിയില്‍ നിന്ന് തട്ടിയെടുത്തത്.
പൈസ തന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. നേരില്‍ക്കാണാന്‍ ആവശ്യപ്പെട്ടിട്ടും രശ്മി നിരസിക്കുകയായിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രതിക്ക് യുവതി പണമയച്ചിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭീഷണി അസഹനീയമായതോടെ യുവതി പരാതി നല്‍കുകയും രശ്മി അറസ്റ്റിലാവുകയുമായിരുന്നു. പണത്തിന് അത്യാവശ്യമുണ്ടായിരുന്നതിനാലാണ് തട്ടിപ്പ് നടത്തിയതെന്നാണ് രശ്മി കര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക