സദാനന്ദ ഗൗഡ ബിജെപി വിടുന്നു?; മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും

വൊക്കലിഗ സമുദായംഗമായ ഗൗഡ, ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു.
ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ട് മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്
ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ട് മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ട് മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപിയുടെ വൈസികെ വഡിയാറിനെതിരെ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൊക്കലിഗ സമുദായംഗമായ ഗൗഡ, ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു. പിന്നീട് റെയില്‍വേ മന്ത്രാലയത്തില്‍നിന്നു മാറ്റിയതിലുള്‍പ്പെടെ ഗൗഡയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. പാര്‍ട്ടി നടപടികളെ പരസ്യമായി വിമര്‍ശിച്ച് അടുത്തിടെ അദ്ദേഹം രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൈസൂരുവില്‍ വൊക്കലിഗ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറും മറ്റ് നേതാക്കളും ഗൗഡയുമായി ബന്ധപ്പെട്ടതായാണ് സൂചന.

പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെട്ടു. ജനുവരിയില്‍ ബിജെപിയില്‍ തിരിച്ചെത്തിയ ഷെട്ടര്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെലഗാവിയില്‍നിന്നു മത്സരിച്ചേക്കും.

ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ട് മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവെച്ചു; സ്ഥാനാര്‍ത്ഥിയായേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com