ജെഎംഎമ്മില്‍ പൊട്ടിത്തെറി; ഷിബു സോറന്റെ മരുമകള്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു

പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ചശേഷമാണ് സീത സോറന്‍ ബിജെപിയില്‍ ചേര്‍ന്നത്
സീത സോറൻ
സീത സോറൻ പിടിഐ

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ജെഎംഎമ്മിന് തിരിച്ചടി. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എംഎല്‍എയും പാര്‍ട്ടി നേതാവ് ഷിബു സോറന്റെ മരുമകളുമായ സീത സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ചശേഷമാണ് സീത സോറന്‍ ബിജെപിയില്‍ ചേര്‍ന്നത്.

തന്നെ പാര്‍ട്ടിയില്‍ തഴയുകയാണെന്ന് കുറ്റപ്പെടുത്തിയാണ് സീത സോറന്‍ ജെഎംഎമ്മില്‍ നിന്നും രാജിവെച്ചത്. പാര്‍ട്ടിയില്‍ മാത്രമല്ല, കുടുംബത്തില്‍ നിന്നും തന്നെയും മക്കളെയും ഒറ്റപ്പെടുത്തുകയാണെന്നും സീത സോറന്‍ ആരോപിക്കുന്നു. പാര്‍ട്ടി നേതാവ് ഷിബു സോറന്റെ മൂത്ത മകന്‍ ദുര്‍ഗ സോറന്റെ ഭാര്യയാണ് സീത സോറന്‍. ജാമ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.

സീത സോറന് ബിജെപി അം​ഗത്വം നൽകിയപ്പോൾ
സീത സോറന് ബിജെപി അം​ഗത്വം നൽകിയപ്പോൾ പിടിഐ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷിബു സോറന്റെ പിന്‍ഗാമിയെന്ന് കരുതപ്പെട്ടിരുന്ന ദുര്‍ഗ സോറന്‍ 2009 ല്‍ 39-ാം വയസ്സിലാണ് മരിക്കുന്നത്. തുടര്‍ന്നാണ് രണ്ടാമത്തെ മകന്‍ ഹേമന്ത് സോറനെ ഷിബു സോറന്‍ പിന്‍ഗാമിയാക്കുന്നത്. അഴിമതിക്കേസിനെ തുടര്‍ന്ന് അടുത്തിടെ രാജിവെച്ചപ്പോള്‍ ഭാര്യ കല്‍പ്പനയെ മുഖ്യമന്ത്രിയാക്കാന്‍ ഹേമന്ത് സോറന്‍ നീക്കം നടത്തിയിരുന്നു.

സീത സോറൻ
പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഇല്ല; മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം, കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനത്തിനായി സീതാ സോറനും രംഗത്തെത്തിയത് കുടുംബത്തിലും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വിശ്വസ്തനായ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാന്‍ ഹേമന്ത് സോറന്‍ തീരുമാനിക്കുകയായിരുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് സീതാ സോറന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com