കെജരിവാള്‍ നിരാശനാക്കി, അധികാരത്തിലിരിക്കുമ്പോള്‍ അത്യാഗ്രഹം കീഴ്‌പ്പെടുത്തുമെന്ന് ഹെഗ്‌ഡെ

'അഴിമതിക്കെതിരായ ഇന്ത്യ' എന്ന പ്രസ്ഥാനത്തിന് പിന്നില്‍ കെജരിവാളിനൊപ്പം നിന്നവരില്‍ പ്രധാനിയായിരുന്നു മുന്‍ സോളിസിറ്റര്‍ ജനറല്‍ ജസ്റ്റിസ് ഹെഗ്‌ഡെ
എന്‍ സന്തോഷ് ഹെഗ്‌ഡെ
എന്‍ സന്തോഷ് ഹെഗ്‌ഡെവിഡിയോ സ്‌ക്രീന്‍ഷോട്ട്

ബംഗളൂരു: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ തന്നെ നിരാശപ്പെടുത്തിയെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി എന്‍ സന്തോഷ് ഹെഗ്‌ഡെ. ഒരു ദശാബ്ദ കാലത്തിന് മുമ്പ് അണ്ണാ ഹസാരെ നയിച്ച 'അഴിമതിക്കെതിരായ ഇന്ത്യ' എന്ന പ്രസ്ഥാനത്തിന് പിന്നില്‍ കെജരിവാളിനൊപ്പം നിന്നവരില്‍ പ്രധാനിയായിരുന്നു ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറല്‍ ജസ്റ്റിസ് ഹെഗ്‌ഡെ.

അധികാരത്തിലിരിക്കുമ്പോള്‍ അത്യാഗ്രഹം നിങ്ങളെ കീഴ്‌പ്പെടുത്തുമെന്ന് ഇത് വ്യക്തമായി കാണിക്കുന്നു. ഞാന്‍ തീര്‍ത്തും നിരാശനാണ്. അധികാരം ദുഷിപ്പിക്കുമെന്നതിന്റെ സൂചനയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എഎപി രാഷ്ട്രീയ പാര്‍ട്ടിയായതിന് ശേഷം മുന്‍ കര്‍ണാടക ലോകായുക്ത ജസ്റ്റിസ് ഹെഗ്‌ഡെ പുറത്തു വരികയായിരുന്നു.

'ഇന്ന് രാഷ്ട്രീയം അഴിമതിയുടെ ഗുഹയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അതില്‍ നിന്ന് മുക്തമല്ല. രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും രാഷ്ട്രീയം ശുദ്ധീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും എന്നതായിരുന്നു ഞങ്ങളുടെ തത്വം. എന്നാല്‍ പിന്നീട് ഒരു കൂട്ടം ആളുകള്‍ ഞങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് തീരുമാനിച്ചു (പിന്നീട് എഎപി രൂപീകരിക്കാന്‍ പോയി) അത് വിജയകരമായി ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു.

എന്‍ സന്തോഷ് ഹെഗ്‌ഡെ
ബെഗുസരായില്‍ കനയ്യ കുമാര്‍ അല്ല; സിപിഐ തന്നെ മത്സരിക്കും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയിലേക്ക് ക്ഷണിക്കാന്‍ അരവിന്ദ് കെജരിവാള്‍ വീട്ടിലെത്തിയെങ്കിലും ഹെഗ്‌ഡെ സമ്മതിച്ചിരുന്നില്ല. പ്രതിപക്ഷത്തെ നശിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഭരണകക്ഷി ഇത് ചെയ്യുന്നതെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com