മദ്യപിച്ച് വിമാനം പറത്തി; എയർ ഇന്ത്യ പൈലറ്റിനെ പുറത്താക്കി, എഫ്‌ഐആർ ഫയൽ ചെയ്യും

ഫുക്കറ്റ് - ഡല്‍ഹി വിമാനത്തിലെ പൈലറ്റിനെതിരെയാണ് നടപടി.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്
എയര്‍ ഇന്ത്യ എക്‌സ്പ്രസ്എക്‌സ്

ന്യൂഡല്‍ഹി: മദ്യപിച്ച് വിമാനം പറത്തിയതിന് പൈലറ്റിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട് എയര്‍ ഇന്ത്യ. ഫുക്കറ്റ് - ഡല്‍ഹി വിമാനത്തിലെ പൈലറ്റിനെതിരെയാണ് നടപടി.

നിയലംഘനം നടത്തിയ ജീവനക്കാരനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

''ഞങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ ഒട്ടും വിട്ടുവീഴ്ചയില്ല. പൈലറ്റിന്റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിച്ചത് ക്രിമിനല്‍ നടപടിയായതിനാല്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനും പദ്ധതിയിട്ടിരിക്കുകയാണ്. ഇക്കാര്യം ഡിജിസിഎ അറിയിച്ചിട്ടുണ്ട്,' എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ്
നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്‌സ്പ നീട്ടി

പുതിയ ക്യാപ്റ്റന് വേണ്ടിയുള്ള പരിശീലന പറക്കല്‍ നടത്തുകയായിരുന്നു പൈലറ്റ്. 2023-ലെ ആദ്യ ആറ് മാസങ്ങളില്‍ 33 പൈലറ്റുമാരും 97 ക്യാബിന്‍ ക്രൂ അംഗങ്ങളും ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ടതായി എയര്‍ ഇന്ത്യ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com