ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

കോട്ടിയ ഗ്രാമത്തിന്റെ അവകാശത്തെ ചൊല്ലി വര്‍ഷങ്ങളായി ഇരും സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കോട്ടിയ ഗ്രാമവാസികള്‍ക്ക് രണ്ട് സംസ്ഥാനങ്ങളിലും വോട്ട് ചെയ്യാം
കോട്ടിയ ഗ്രാമവാസികള്‍ക്ക് രണ്ട് സംസ്ഥാനങ്ങളിലും വോട്ട് ചെയ്യാം ഫയല്‍

ഭുവനേശ്വര്‍: പതിനെട്ട് വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും ഇഷ്ടമുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ കോട്ടിയ ഗ്രാമവാസികള്‍ക്ക് അതിലപ്പുറമാണ് കാര്യങ്ങള്‍. അവര്‍ക്ക് തങ്ങളുടെ സമ്മതിദാനഅവകാശം രണ്ട് സംസ്ഥാനങ്ങളിലായി വിനിയോഗിക്കാന്‍ കഴിയും. ഒഡീഷയുടെയും ആന്ധ്രയുടെ അതിര്‍ത്തിയിലുള്ള കോട്ടിയ ഗ്രാമത്തിന്റെ അവകാശത്തെ ചൊല്ലി വര്‍ഷങ്ങളായി ഇരും സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

രണ്ടുസര്‍ക്കാരുകളില്‍ നിന്നും ഗ്രാമീണര്‍ക്ക് ക്ഷേമആനുകൂല്യങ്ങള്‍ വാരിക്കോരി ലഭിക്കാറുണ്ടെന്നതുമാണ് മറ്റൈാരു സവിശേഷത. ആന്ധ്രാപ്രദേശിലെ അരക്കു ലോക്‌സഭാ മണ്ഡലത്തിലും ഒഡീഷയിലെ കോരാപുട്ട് മണ്ഡലത്തിനും ഇടയിലാണ് കോട്ടിയ ഗ്രാങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മെയ് 13നാണ് ഇരുസംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഇരു സംസ്ഥാനങ്ങളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ ഗ്രാമങ്ങളില്‍ ഏകദേശം 2700 വോട്ടര്‍മാരാണുള്ളതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവര്‍ക്ക് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുളള വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു സംസ്ഥാനങ്ങളിലും വോട്ടവകാശം രേഖപ്പെടുത്താം. വ്യത്യസ്ത തീയതികളിലാണ് തെരഞ്ഞെടുപ്പെങ്കില്‍ അവര്‍ക്ക് ഇരുഭാഗത്തും വോട്ട് ചെയ്യാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമീണരില്‍ ഭൂരിഭാഗവും രണ്ടുസംസ്ഥാനങ്ങളിലുമായി വോട്ട് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

സൗജന്യവൈദ്യുതിയാണ് ആന്ധ്രയില്‍ നിന്നുള്ള വാഗ്ദാനമെങ്കില്‍ സൗജന്യമായി വീട് നല്‍കുമെന്നാണ് ഒഡീഷയില്‍ നിന്നുള്ള വാഗ്ദാനമെന്ന് ഗ്രാമത്തിലെ വോട്ടറായ ലക്ഷ്മി പറയുന്നു. ഗ്രാമീണര്‍ക്കായി രണ്ട് സ്‌കൂളുകളുണ്ട്. ഒന്ന് ആന്ധ്രാസര്‍ക്കാര്‍ നിര്‍മ്മിച്ചതും മറ്റേത് ഒഡീഷ സര്‍ക്കാര്‍ നിര്‍മ്മിച്ചതും. ഗ്രാമീണീര്‍ക്കായാ രണ്ട് വാട്ടര്‍ ടാങ്കുകള്‍, രണ്ട് സര്‍ക്കാരില്‍ നിന്നും സൗജന്യ അരി, ആന്ധ്രാ സര്‍ക്കാര്‍ മൂവായിരം രൂപ പെന്‍ഷന്‍ നല്‍കുമ്പോള്‍ ഒഡീഷ സര്‍ക്കാര്‍ നല്‍കുന്ന ആയിരം രൂപയും ഇവര്‍ക്ക് ലഭിക്കും.

അവസരം കിട്ടിയാല്‍ അന്ധ്രയുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്ന് ഒരു ഗ്രാമവാസി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാനെത്തിയ വോട്ടര്‍മാരെ ഒഡീഷ പൊലീസ് തടഞ്ഞതായി ഗ്രാമവാസിയായ സത്യവതി ആരോപിച്ചു. ഗ്രാമവാസികള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഏത് പൊലീസ് സ്റ്റേഷനെയും സമീപിക്കാനും അവസരമുണ്ട്.

കോട്ടിയ ഗ്രാമവാസികള്‍ക്ക് രണ്ട് സംസ്ഥാനങ്ങളിലും വോട്ട് ചെയ്യാം
രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com