'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു'
രാഹുൽ​ഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നു
രാഹുൽ​ഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നു പിടിഐ

ന്യൂഡല്‍ഹി: റായ്ബറേലിയില്‍ മത്സരിക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനത്തെ പരിഹസിച്ച് ബിജെപി. വയനാട്ടില്‍ തോല്‍വി ഉറപ്പായതുകൊണ്ടാണ് സുരക്ഷിത മണ്ഡലം തേടി രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ എത്തിയതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം പരിഹസിച്ചു.

റണ്‍ രാഹുല്‍ റണ്‍. ഇതാണ് ഇനി നടക്കാന്‍ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റിനോട് ഭയന്ന് ഓടരുതെന്ന് പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോള്‍, രാഹുല്‍ ഗാന്ധി ഒരു കുട്ടിയാണ് എന്നായിരുന്നു ഗൗതത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജനങ്ങള്‍ രാഹുല്‍ഗാന്ധിയെ തള്ളിക്കളഞ്ഞതാണ്. തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും മത്സരിക്കാന്‍ തീരുമാനിച്ചതിലൂടെ രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. വയനാട്ടില്‍ തോല്‍വി ഉറപ്പായതുകൊണ്ടാണ് അമേഠിക്ക് പകരം ഉറപ്പുള്ള റായ്ബറേലിയില്‍ മത്സരിക്കാന്‍ എത്തിയതെന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടു.

രാഹുൽ​ഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നു
ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ ഉച്ചയോടെ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, കോൺ​ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com