മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം

എന്തിനാണ് സ്വാതി മലിവാളിനെ കൈയ്യേറ്റം ചെയ്തതെന്ന് ബിജെപി വക്താവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ചോദിച്ചു.
സ്വാതി മലിവാൾ
സ്വാതി മലിവാൾ ഫയൽ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് മര്‍ദ്ദനമേറ്റു. കെജരിവാളിന്റെ പി എ വൈഭവ് കുമാര്‍ മര്‍ദ്ദിച്ചു എന്ന് സ്വാതി മലിവാളാണ് വ്യക്തമാക്കിയത്. തുടര്‍ന്ന് സ്വാതി പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. ഈ സംഭവം കെജരിവാളിനെതിരെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ബിജെപി.

രാവിലെ 10 മണിയോടെ ഡല്‍ഹി സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനിലേക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും രണ്ടു തവണ കോള്‍ വന്നതായി പൊലീസ് സ്ഥിരീകരിച്ചു. കെജരിവാളിന്റെ പിഎ വൈഭവ് തല്ലിയതായി സ്വാതി മലിവാള്‍ പറഞ്ഞു. പിന്നീട് സ്വാതി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പിന്നീട് പരാതി നല്‍കാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും സിവില്‍ ലൈന്‍സ് പൊലീസ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ വൈഭവ് ആക്രമിച്ചത് എന്തിനാണെന്ന ചോദ്യവുമായി ബിജെപി രംഗത്തെത്തി. വിയോജിപ്പു പ്രകടിപ്പിക്കുന്നവരെ ആക്രമിക്കുന്നത് പതിവാണ്. ഇതിനു മുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ കെജരിവാളിന്‌റെ വീട്ടില്‍ നടന്നിട്ടുണ്ട്. ചീഫ് സെക്രട്ടറിയും എഎപി എംഎല്‍എയും മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. എന്തിനാണ് സ്വാതി മലിവാളിനെ കൈയ്യേറ്റം ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ബിജെപി മഞ്ജീന്ദര്‍ സിങ് സിര്‍സ ആവശ്യപ്പെട്ടു.

സ്വാതി മലിവാൾ
പെരുമാറ്റച്ചട്ട ലംഘനം; പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

സ്വാതി മലിവാള്‍ കടുത്ത ചോദ്യങ്ങള്‍ ഉന്നയിച്ചതിനാലാണ്, കെജരിവാളിന്റെ പിഎ അവരെ തല്ലിയത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. സ്ത്രീകളോടുള്ള ഇത്തരം പെരുമാറ്റത്തിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും സച്ച്‌ദേവ കൂട്ടിച്ചേര്‍ത്തു. സംഭവത്തെ ഡല്‍ഹി ബിജെപി മഹിളാ മോര്‍ച്ച പ്രസിഡന്റ് റിച്ച മിശ്ര അപലപിച്ചു. കെജരിവാള്‍ സ്വന്തം വനിതാ പ്രവര്‍ത്തകര്‍ക്ക് പോലും ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ട റിച്ച മിശ്ര, കെജരിവാളിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com