നരേന്ദ്രമോദി വാരാണസിയില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഗംഗയില്‍ മുങ്ങിക്കുളിച്ച് കാലഭൈരവനോട് പ്രാര്‍ത്ഥിച്ച ശേഷമാകും മോദി പത്രിക സമര്‍പ്പിക്കാനെത്തുക
പ്രധാനമന്ത്രി വാരാണസിയിലെ റോഡ്‌ഷോയില്‍
പ്രധാനമന്ത്രി വാരാണസിയിലെ റോഡ്‌ഷോയില്‍ എഎന്‍ഐ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11.40 നാകും പത്രികാ സമര്‍പ്പണം. ഗംഗയില്‍ മുങ്ങിക്കുളിച്ച് കാലഭൈരവനോട് പ്രാര്‍ത്ഥിച്ച ശേഷമാകും മോദി പത്രിക സമര്‍പ്പിക്കാനെത്തുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങ് വന്‍ പരിപാടിയാക്കാനാണ് ബിജെപി തീരുമാനം. എന്‍ഡിഎ നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാരാണസിയിൽ മൂന്നാം തവണയാണു മോദി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

പ്രധാനമന്ത്രി വാരാണസിയിലെ റോഡ്‌ഷോയില്‍
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

ഇത്തവണ മോദിക്ക് ചരിത്ര ഭൂരിപക്ഷം നല്‍കുമെന്നാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. 2014ലും 2019ലും മോദിക്ക് ഗംഭീരവിജയമാണ് വാരാണസി നല്‍കിയത്. 2019 ൽ നൂറിലേറെ സ്ഥാനാർത്ഥികളാണ് മോദിക്കെതിരെ മത്സരിച്ചത്. നാമനിർദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ റോഡ് ഷോ നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com