പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാറില്‍ നിന്ന് രാജ്യസഭാ എംപി സ്വാതി മാലിവാള്‍ നേരിട്ടത് ക്രൂരമര്‍ദനമെന്ന് പൊലീസ് എഫ്‌ഐആര്‍
AAP MP Maliwal in FIR
പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ആവര്‍ത്തിച്ച് ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്പിടിഐ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാറില്‍ നിന്ന് രാജ്യസഭാ എംപി സ്വാതി മാലിവാള്‍ നേരിട്ടത് ക്രൂരമര്‍ദനമെന്ന് പൊലീസ് എഫ്‌ഐആര്‍. പലതവണ തല്ലുകയും ചവിട്ടുകയും ചെയ്തുവെന്നും സഹായത്തിനായി നിലവിളിച്ചപ്പോള്‍ ആരും എത്തിയില്ലെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

സംഭവത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ബിഭവ് കുമാറിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ബിഭവ് കുമാര്‍ മുഖത്ത് പല തവണ അടിച്ചതായും ഷര്‍ട്ട് പിടിച്ചുവലിച്ചതായും നെഞ്ചിലും അടിവയറ്റിലും ആവര്‍ത്തിച്ച ചവിട്ടിയതായും എഫ്‌ഐആറില്‍ പറയുന്നു. മുടിയില്‍ പിടിച്ചുവലിച്ച് മുറിയിലൂടെ വലിച്ചിഴച്ചതായും പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസിനെ വിളിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് മര്‍ദനം നിര്‍ത്തിയതെന്നും മാലിവാള്‍ പറഞ്ഞു. മെയ് 13ന് രാവിലെ ഒന്‍പതുമണിയോടെ കെജരിവാളിന്റെ വീട്ടിലെത്തിയപ്പോഴാണ് സ്വീകരണമുറിയില്‍ വച്ച് സ്വാതി മാലിവാളിന് മര്‍ദനമേറ്റത്. സംഭവസമയം കെജരിവാള്‍ വീട്ടിലുണ്ടായിരുന്നെന്നും സ്വീകരണമുറിയിലുണ്ടായിരുന്നില്ലെന്നും മാലിവാള്‍ പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് അയാള്‍ തന്നെ ചീത്തവിളിച്ചതും മര്‍ദിച്ചതുമെന്നും മാലിവാള്‍ പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്‍പാകെയും സ്വാതി രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.

AAP MP Maliwal in FIR
സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com