'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍

'വര്‍ഗീയ സര്‍ക്കാര്‍', 'കാടന്‍ നിയമങ്ങള്‍', 'മുസ്ലിം' തുടങ്ങിയ പരാമര്‍ശങ്ങളാണ് ഒഴിവാക്കിയത്
sitaram yechuri
സീതാറാം യെച്ചൂരി എഎൻഐ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശനും ഓള്‍ ഇന്ത്യാ റേഡിയോയും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങളും ചില വാക്കുകളുമാണ് നീക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.

'വര്‍ഗീയ സര്‍ക്കാര്‍', 'കാടന്‍ നിയമങ്ങള്‍', 'മുസ്ലിം' തുടങ്ങിയ പരാമര്‍ശങ്ങളാണ് ഒഴിവാക്കിയത്. നേതാക്കളുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്യുന്നതിന് മുന്‍പാണ് വാക്കുകള്‍ ഒഴിവാക്കണമെന്ന് ദൂരദര്‍ശന്‍ ആവശ്യപ്പെട്ടത്. 'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന വാക്കും യച്ചൂരിയോട് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

sitaram yechuri
സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിലെ (സിഎഎ) വിവേചനപരമായ വകുപ്പുകളെ പരാമര്‍ശിക്കുന്ന ഒരു വരി തന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നുവെന്ന് ജി ദേവരാജന്‍ പറഞ്ഞു. മുസ്ലിം എന്ന വാക്ക് നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. പൗരത്വത്തിന് അര്‍ഹതയുള്ള മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളെയും നിയമത്തില്‍ പരാമര്‍ശിക്കുന്നതിനാല്‍ മുസ്ലിങ്ങളോടുള്ള വിവേചനം തുറന്നുകാട്ടാന്‍ ഈ വാക്ക് ഉപയോഗിക്കണമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ലെന്നും ദേവരാജന്‍ സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com