'ഓരോ ദിവസത്തെ സ്വാതന്ത്ര്യവും വിലപ്പെട്ടത്'; ജാമ്യാപേക്ഷ വീണ്ടും വീണ്ടും മാറ്റിവയ്ക്കുന്നതിന് എതിരെ സുപ്രീം കോടതി

supreme court
സുപ്രീം കോടതിഫയല്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും പ്രധാനമാണെന്ന് സുപ്രീം കോടതി. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

ഹൈക്കോടതിയില്‍ നാല്‍പ്പതു തവണ ജാമ്യാപേക്ഷ പരിഗണയ്ക്കു വന്നെന്നും ഇപ്പോള്‍ ജൂലൈ എട്ടിലേക്കു മാറ്റിവച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി, മദ്യനയക്കേസില്‍ അറസ്റ്റിലായ ബിസിനസ്സുകാരനാണ് സുപ്രീം കോടതിയെ സമീപിച്ചത്. റെഗുലര്‍ ജാമ്യത്തിനുള്ള അപേക്ഷ 40 തവണ മാറ്റിവച്ചതായി, ബിസിനസ്സുകാരനു വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

supreme court
'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. പൗരന്മാരുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും പ്രധാനമാണെന്ന് കോടതി പറഞ്ഞു. പതിനൊന്നു മാസമായി ജാമ്യാപേക്ഷ മാറ്റി വയ്ക്കുകയെന്നു വച്ചാല്‍ സ്വാതന്ത്ര്യം എടുത്തു മാറ്റുക തന്നെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

വേനലവധിക്കു കോടതി അടയ്ക്കും മുമ്പ് ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിക്കു സുപ്രീം കോടതി നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com