'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

അനുമതി ലഭിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പോയതെന്നും അതിഷി
Swati Maliwal
അതിഷി മർലേന, സ്വാതി മലിവാൾ

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിന്റെ പി എ ബിഭവ് കുമാര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച പാര്‍ട്ടി എം സ്വാതി മലിവാളിനെതിരെ എഎപി. മുഖ്യമന്ത്രിക്കെതിരെയായ ഗൂഢാലോചനയുടെ ഭാഗമായി സ്വാതി മാലിവാള്‍ ബിജെപിയുടെ ബ്ലാക്ക് മെയിലിങിനിരയാകുകയാണെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേന പറഞ്ഞു. അനുമതി ലഭിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പോയതെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.

Swati Maliwal
ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

''എന്തിനാണ് അവര്‍ അകത്ത് കയറിയത്? എന്തിനാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ കയറിയത്?

അരവിന്ദ് കെജരിവാള്‍ അന്ന് തിരക്കിലായിരുന്നതിനാല്‍ അവരെ കണ്ടില്ല. കണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുമായിരുന്നു'', അതിഷി പറഞ്ഞു.

ബിജെപിക്ക് ഒരു രീതിയുണ്ട്. ആദ്യം കേസെടുക്കുകയും പിന്നീട് അവരെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. സ്വാതി മാലിവാളിനെതിരെ അനധികൃത റിക്രൂട്ട്‌മെന്റ് കേസ് നിലവിലുണ്ട്. കേസില്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യാവുന്ന ഘട്ടത്തിലാണ്. ഇതാണ് ബിജെപി ഉപയോഗിക്കുന്നതെന്നും അതിഷി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മെയ് 13ന് രാവിലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തിയത്. ഈ സമയത്ത് പിഎ ആയ ബിഭവ് കുമാര്‍ തന്നെ ആക്രമിക്കുകയും നെഞ്ചിലും വയറ്റിലും അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് സ്വാതി മലിവാളിന്റെ പരാതി. എന്നാല്‍ ആരോപണത്തെ പാര്‍ട്ടി അടിസ്ഥാന രഹിതമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. കേസില്‍ ബിഭവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി പൊലീസ് നിഷ്പക്ഷമാണെങ്കില്‍ ബിഭവിന്റെ പരാതിയിലും കേസെടുക്കണമെന്ന് അതിഷി പറഞ്ഞു. സ്വാതി മലിവാളിന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കണം. പലതും ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടതാണെന്നും അതിഷി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com