'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

സ്വാതി മാലിവാള്‍ എംപിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പിഎ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
Arvind Kejriwal's 'Arrest Dare'
അരവിന്ദ് കെജരിവാള്‍പിടിഐ

ന്യൂഡല്‍ഹി: സ്വാതി മാലിവാള്‍ എംപിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പിഎ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആം ആദ്മി പാര്‍ട്ടി നേതാക്കളെയെല്ലാം കൂട്ടമായി അറസ്റ്റ് ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. വീഡിയോ സന്ദേശത്തിലാണ് കെജരിവാളിന്റെ വിമര്‍ശനം.

'ഇങ്ങനെയൊക്കെ ചെയ്താലും ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല. ഞായറാഴ്ച ഉച്ചയ്ക്ക് മറ്റു മുതിര്‍ന്ന നേതാക്കളുമൊത്ത് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് പോകും, അവിടെ വച്ച് ഭരണകക്ഷിക്ക് എല്ലാവരെയും അറസ്റ്റ് ചെയ്യാം.' - കെജരിവാള്‍ വെല്ലുവിളിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഒന്നിനുപിന്നാലെ ഒന്നായി അവര്‍ നമ്മുടെ നേതാക്കളെ ജയിലിലടയ്ക്കുന്നു. അവര്‍ എന്നെ ജയിലിലടച്ചു, മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, സഞ്ജയ് സിങ്..., ഇപ്പോള്‍ അവര്‍ എന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തു. നേത്ര ശസ്ത്രക്രിയയ്ക്ക് ശേഷം ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ തന്റെ പാര്‍ട്ടിയുടെ രാജ്യസഭാ എംപി രാഘവ് ഛദ്ദയെ അറസ്റ്റ് ചെയ്യാനാണ് ബിജെപി ഇപ്പോള്‍ പദ്ധതിയിടുന്നത്. ഡല്‍ഹി മന്ത്രിമാരായ സൗരഭ് ഭരദ്വാജും അതിഷിയും അവരുടെ ലക്ഷ്യങ്ങളാണ്'- കെജരിവാള്‍ ആരോപിച്ചു.

'ആളുകളെ ഒന്നൊന്നായി അറസ്റ്റ് ചെയ്യുന്ന കളിയാണ് പ്രധാനമന്ത്രി കളിക്കുന്നത്. നാളെ, ഞാന്‍ എന്റെ എല്ലാ മുതിര്‍ന്ന നേതാക്കളും എംഎല്‍എമാരും എംപിമാരുമൊത്ത് ഉച്ചയ്ക്ക് ബിജെപി ആസ്ഥാനത്തേക്ക് പോകും. നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും ജയിലില്‍ അടയ്ക്കാം. എഎപിയെ അതിന്റെ നേതാക്കളെ ജയിലില്‍ അടച്ച് തകര്‍ക്കാമെന്ന് നിങ്ങള്‍ കരുതുന്നു, എന്നാല്‍ എഎപി തകരില്ല. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. നിങ്ങള്‍ ഓരോ എഎപി നേതാവിനെയും ജയിലടയ്ക്കാന്‍ പോകുമ്പോള്‍ നൂറുകണക്കിന് നേതാക്കള്‍ ജനിക്കും,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Arvind Kejriwal's 'Arrest Dare'
സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com