കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

അടുത്ത ഏഴു ദിവസം കൂടി ഉയര്‍ന്ന താപനില തുടരുമെന്നും അറിയിച്ചിട്ടുണ്ട്
heat wave
ചൂടിൽ നിന്നും രക്ഷ തേടി മുഖം മറച്ച് സഞ്ചരിക്കുന്ന സ്ത്രീ എഎൻഐ

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം തുടരുന്നു. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഉയര്‍ന്ന താപനില 45 ഡിഗ്രി വരെ ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ഏഴു ദിവസം കൂടി ഉയര്‍ന്ന താപനില തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച ഡല്‍ഹിയിലെ 10 കേന്ദ്രങ്ങളില്‍ 45 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുങ്കേഷ്പൂരിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 46.08 ഡിഗ്രി സെല്‍ഷ്യസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

heat wave
'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

അടുത്ത ഒരാഴ്ച കൂടി കനത്ത ചൂട് തുടരുമെന്നും, ചിലയിടങ്ങളില്‍ സാധാരണയില്‍ നിന്നും ഒരു ഡിഗ്രി മുതല്‍ രണ്ടു ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com