'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍

'നിര്‍ഭയക്ക് നീതി ലഭിക്കാന്‍ തെരുവിലിറങ്ങിയ ഒരു കാലമുണ്ടായിരുന്നു'
swati maliwal
സ്വാതി മലിവാള്‍പിടിഐ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ ഉണ്ടായിരുന്നെങ്കില്‍ തനിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് എഎപി എംപി സ്വാതി മലിവാള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാര്‍ മര്‍ദ്ദിച്ച സംഭവം രാഷ്ട്രീയ വിവാദമായി മാറിയതിനിടെയാണ് സ്വാതി മലിവാളിന്റെ പ്രതികരണം. സ്വാതിയെ മര്‍ദ്ദിച്ച കേസില്‍ ബിഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റില്‍ പ്രതിഷേധിച്ച് എഎപി മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരോക്ഷ വിമര്‍ശനവുമായി സ്വാതി മലിവാള്‍ രംഗത്തെത്തിയത്. ''നിര്‍ഭയക്ക് നീതി ലഭിക്കാന്‍ തെരുവിലിറങ്ങിയ ഒരു കാലമുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്ത പ്രതിയെ രക്ഷിക്കാന്‍ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.''- സ്വാതി മലിവാള്‍ എക്‌സില്‍ കുറിച്ചു.

''മനീഷ് സിസോദിയയുടെ ജയില്‍ മോചനത്തിനായി പാര്‍ട്ടി കഠിനമായി ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോവുകയാണ്. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കില്‍, എനിക്ക് ഇത്ര മോശമായ ഒന്നും സംഭവിക്കില്ലായിരുന്നു.''- സ്വാതി മലിവാള്‍ അഭിപ്രായപ്പെട്ടു. എഎപിയുടെ പ്രമുഖ നേതാവായ മനീഷ് സിസോദിയ മദ്യനയ അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി ജയിലിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

swati maliwal
'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാറില്‍ നിന്ന് രാജ്യസഭാ എംപി സ്വാതി മാലിവാള്‍ നേരിട്ടത് ക്രൂരമര്‍ദനമെന്ന് പൊലീസ് എഫ്‌ഐആര്‍ പറയുന്നു. ബിഭവ് കുമാര്‍ മുഖത്ത് പല തവണ അടിച്ചതായും ഷര്‍ട്ട് പിടിച്ചുവലിച്ചതായും നെഞ്ചിലും അടിവയറ്റിലും ആവര്‍ത്തിച്ച ചവിട്ടിയതായും എഫ്‌ഐആറില്‍ പറയുന്നു. മുടിയില്‍ പിടിച്ചുവലിച്ച് മുറിയിലൂടെ വലിച്ചിഴച്ചു. സഹായത്തിനായി നിലവിളിച്ചപ്പോള്‍ ആരും എത്തിയില്ല എന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് സ്വാതി മലിവാൾ കെജരിവാളിന്റെ വീട്ടിലെത്തിയതെന്നാണ് എഎപി ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com