അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

ഉത്തര്‍പ്രദേശില്‍ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം കണ്ട് അക്കൗണ്ട് ഉടമ ഞെട്ടി
bank account investment
നിക്ഷേപമായി 9,900 കോടി രൂപ കണ്ടാണ് അക്കൗണ്ട് ഉടമയുടെ കണ്ണുതള്ളിയത്പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം കണ്ട് അക്കൗണ്ട് ഉടമ ഞെട്ടി. നിക്ഷേപമായി 9,900 കോടി രൂപ കണ്ടാണ് അക്കൗണ്ട് ഉടമയുടെ കണ്ണുതള്ളിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അക്കൗണ്ടില്‍ ഇത്രയുമധികം തുക വന്നത് എന്നാണ് ബാങ്കിന്റെ വിശദീകരണം.

ഉത്തര്‍പ്രദേശിലെ ഭദേഹി ജില്ലയിലാണ് സംഭവം. ബറോഡ യുപി ബാങ്കിലെ തന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഭാനു പ്രകാശ് ആണ് ഞെട്ടിയത്. 9,900 കോടി രൂപയുടെ നിക്ഷേപം കണ്ട് ഭാനു പ്രകാശ് ഉടന്‍ തന്നെ ബാങ്കിനെ വിവരം അറിയിച്ചു. അന്വേഷണത്തിലാണ് സാങ്കേതിക തകരാര്‍ മൂലമാണ് ഇത് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. ഭാനു പ്രകാശിന്റേത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ അക്കൗണ്ടാണ്. ഈ അക്കൗണ്ട് അബദ്ധത്തില്‍ നിഷ്‌ക്രിയാ ആസ്തിയായി (NPA) മാറിയത് കൊണ്ടാണ് ഇത്രയും വലിയ തുക അക്കൗണ്ടില്‍ കാണിച്ചതെന്നാണ് ബാങ്ക് വിശദീകരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉടന്‍ തന്നെ പിഴവ് പരിഹരിച്ചതായും ബാങ്ക് അറിയിച്ചു. 'നിഷ്‌ക്രിയാ ആസ്തികളുമായി ബന്ധപ്പെട്ട് ലിങ്ക്ഡ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ചില പരിധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പലപ്പോഴും അക്കൗണ്ട് മരവിപ്പിക്കാറുണ്ട്. ഭാനു പ്രകാശിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍, നിലവിലുള്ള NPA നിയന്ത്രണങ്ങള്‍ കാരണം അത് നെഗറ്റീവ് ആയി കാണപ്പെട്ടു. സാഹചര്യം പറഞ്ഞ് അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു, ഞങ്ങളുടെ തിരുത്തല്‍ നടപടികളില്‍ അദ്ദേഹം സംതൃപ്തനായിരുന്നു,'- ബാങ്ക് മാനേജര്‍ പറഞ്ഞു.

bank account investment
'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com