'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

അഭിഭാഷകനായ വിശാല്‍ തിവാരിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്
supreme court
സുപ്രീംകോടതി ഫയല്‍

ന്യൂഡല്‍ഹി: നിലവിലുള്ള നിയമത്തിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമത്തിനെതിരായ പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഐപിസി, സിആര്‍പിസി, തെളിവു നിയമം എന്നിവയ്ക്ക് പകരം കൊണ്ടു വന്ന ക്രിമിനല്‍ നിയമങ്ങള്‍ ചോദ്യം ചെയ്താണ് ഹര്‍ജി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരുള്‍പ്പെട്ട ഡെവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് പുതിയ നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

supreme court
അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം, ഭാരതീയ നാഗരിക സുരക്ഷാ സംഹിത എന്നിവയ്ക്ക് 'നിരവധി ന്യൂനതകളും പൊരുത്തക്കേടുകളും' ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭൂരിഭാഗം അംഗങ്ങളും സസ്‌പെന്‍ഷനിലായിരുന്ന കാലയളവില്‍, പാര്‍ലമെന്റില്‍ കാര്യമായ ചര്‍ച്ചയില്ലാതെയാണ് നിയമങ്ങള്‍ പാസ്സാക്കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com