അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മത്സരിക്കുന്നു
loksabha elections 2024
പ്രതീകാത്മകംപിടിഐ

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആറ് സംസ്ഥാനങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ്.

മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങള്‍, ഉത്തര്‍പ്രദേശിലെ 14, പശ്ചിമ ബംഗാളിലെ ഏഴ്, ബിഹാറിലെ അഞ്ച്, ഝാര്‍ഖണ്ഡിലെ മൂന്ന്, ഒഡിഷയിലെ അഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റിലേക്കും ഇന്ന് മത്സരമുണ്ട്.

യുപിയിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളടക്കമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മത്സരിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലഖ്‌നൗവില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൈസര്‍ഗഞ്ജില്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിന്റെ മകന്‍ കരണ്‍ ഭൂഷന്‍ സിങ് എന്നിവരും ഇന്ന് ജനവിധി തേടും. ലാലു പ്രസാദിന്റെ മകള്‍ രോഹിണി ആചാര്യ സരണ്‍ സീറ്റില്‍ മത്സരിക്കുന്നു. ബാരാമുള്ളയില്‍ ഒമര്‍ അബ്ദുല്ല, മുംബൈ നോര്‍ത്തില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരും ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖരാണ്.

loksabha elections 2024
ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com