ഇഷ്ടമുള്ള വിശ്വാസ രീതി പിന്തുടരാന്‍ ആര്‍ക്കും അവകാശം, സ്വകാര്യതാ അവകാശത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

madras high court
മദ്രാസ് ഹൈക്കോടതിഫയല്‍

ചെന്നൈ: മറ്റുള്ളവരുടെ അവകാശങ്ങളെയോ സ്വാതന്ത്ര്യങ്ങളെയോ ബാധിക്കാത്തിടത്തോളം കാലം തനിക്കു ശരിയെന്നു തോന്നുന്ന ആചാര രീതികള്‍ പിന്തുടരാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. വിശ്വാസ രീതിയുടെ തെരഞ്ഞെടുപ്പ് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമെന്ന് ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്റെ ബെഞ്ച് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിലെ കരൂരില്‍ സദാശിവ ബ്രഹ്മേന്ദ്രസമാധിയില്‍ എച്ചിലിലയില്‍ കിടന്ന് അംഗപ്രദക്ഷിണം നടത്താന്‍ അനുമതി തേടി പി നവീന്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിയുടെ സമാധി ദിനത്തില്‍ അനുയായികള്‍ അംഗപ്രദക്ഷിണം നടത്തുന്ന പതിവുണ്ട്. അതിഥികള്‍ ഭക്ഷണം കഴിച്ച ശേഷം ആ എച്ചിലിലയില്‍ കിടന്നുരുണ്ടാണ് അംഗപ്രദിക്ഷണം.

എച്ചിലിലയില്‍ പ്രദക്ഷിണം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്ന് 2015ല്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. അതിനു ശേഷം ഈ ചടങ്ങു നടത്തിയിരുന്നില്ല.

madras high court
'ഓരോ ദിവസത്തെ സ്വാതന്ത്ര്യവും വിലപ്പെട്ടത്'; ജാമ്യാപേക്ഷ വീണ്ടും വീണ്ടും മാറ്റിവയ്ക്കുന്നതിന് എതിരെ സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com