സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍

സംഭവത്തിനു ശേഷം നേരിട്ട സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്
Mother suicide
വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

ചെന്നൈ: കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കിയ നിലയില്‍. ഐടി ജീവനക്കാരിയായ രമ്യ(33) ആണ് മരിച്ചത്. ശനിയാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിനു ശേഷം നേരിട്ട സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്.

Mother suicide
അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

ശനിയാഴ്ച കാരമടയിലെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് രമ്യയുടെ മാതാപിതാക്കളും ഭര്‍ത്താവ് വെങ്കിടേഷപം ഒരു വിവാഹച്ചടങ്ങിന് പോയിരിക്കുകയായിരുന്നു. തിരിച്ചുവന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുമുല്ലവയിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയിലാണ് രമ്യയും ഭര്‍ത്താവ് വെങ്കിടേഷും രണ്ട് മക്കളും താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 28ന് ബാല്‍ക്കണിയില്‍ വച്ച് കളിക്കുന്നതിനിടെ ഏഴ് മാസം പ്രായമായ പെണ്‍കുട്ടി രമ്യയുടെ കയ്യില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. രണ്ടാം നിലയുടെ സണ്‍ഷെയ്ഡില്‍ തങ്ങി നിന്ന കുട്ടിയെ അയല്‍ക്കാറാണ് രക്ഷപ്പെടുത്തിയത്.

കുട്ടി അപകടത്തില്‍പ്പെട്ട സംഭവമുണ്ടായതിനു ശേഷം യുവതിക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. കൂടാതെ ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് ചികിത്സയിലായിരുന്നു യുവതി. അതിനിടെ രണ്ടാമത്ത കുട്ടി ജനിച്ചതിനു ശേഷം രമ്യ വിഷാദത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com