ബിജെപിക്ക് വോട്ടുചെയ്തത് ഒന്നും രണ്ടുമല്ല, എട്ടു തവണ; കള്ളവോട്ടു ചെയ്തയാള്‍ അറസ്റ്റില്‍ (വീഡിയോ)

കള്ളവോട്ടു ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
കള്ളവോട്ടു ചെയ്യുന്നു, അറസ്റ്റിലായ രാജൻ സിങ്
കള്ളവോട്ടു ചെയ്യുന്നു, അറസ്റ്റിലായ രാജൻ സിങ് എക്സ്

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിരവധി തവണ കള്ളവോട്ടു ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം. ഖിരിയ പരമാന്‍ ഗ്രാമവാസിയായ രാജന്‍ സിങ് ആണ് അറസ്റ്റിലായത്.

വോട്ടിങ് മെഷീനില്‍ എട്ടു തവണയാണ് ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തത്. ഇയാള്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫറൂഖ്ബാദ് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രജ്പുതിനാണ് ഇയാള്‍ വോട്ടു ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ പരാതിയില്‍ നയാഗാവ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കള്ളവോട്ടു ചെയ്യുന്നു, അറസ്റ്റിലായ രാജൻ സിങ്
ആവേശം മൂത്ത് തിക്കും തിരക്കും; ശാന്തരാവാൻ പറഞ്ഞിട്ടും രക്ഷയില്ല; രാഹുലും അഖിലേഷും വേദിവിട്ടു (വീഡിയോ)

കള്ളവോട്ട് നടന്ന ബൂത്തില്‍ പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും അച്ചടക്ക നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ അറിയിച്ചു. ആ പോളിങ് സ്‌റ്റേഷനില്‍ റീപോളിങ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായും റിന്‍വ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com