മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ

പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
Flamingos
വിവരം ലഭിച്ചയുടന്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി), എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി), വനം വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തിഎക്സ്

മുംബൈ: മുംബൈയിലെ ഘട്കോപ്പറില്‍ എമിറേറ്റ്‌സ് വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു. വീടുകളുടെ മുറ്റത്തുള്‍പ്പെടെ പക്ഷികളുടെ ജഡങ്ങള്‍ ചിതറിക്കിടന്നു. പക്ഷികളുടെ ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

Flamingos
അസംഗഢില്‍ ഇന്ത്യാ സഖ്യ റാലിയില്‍ സംഘര്‍ഷം; എസ്പി പ്രവര്‍ത്തകര്‍ തമ്മിലടിച്ചു, ലാത്തിച്ചാര്‍ജ് ( വീഡിയോ)

വിവരം ലഭിച്ചയുടന്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി), എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി), വനം വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. 39 ഫ്‌ളമിംഗോ പക്ഷികളുടെ കൂട്ടങ്ങള്‍ വിമാനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് ബിഎംസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡിസംബര്‍ മുതല്‍ മെയ് വരെ പ്രദേശത്ത് ഫ്‌ളമിംഗോ പക്ഷികള്‍ ധാരാളമുണ്ട്. വേലിയേറ്റ സമയത്താണ് ഈ പക്ഷികളെ കൂടുതലായി കാണാറുള്ളത്. പ്രത്യേകിച്ച് വേലിയേറ്റത്തിന് കുറച്ച് മണിക്കൂര്‍ മുമ്പും ശേഷവും ഇവയെ കാണാന്‍ കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com