ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തത് ഹേമ തന്നെ; 'പേരു പുറത്തു പറയരുതെന്ന് കരഞ്ഞു കാലു പിടിച്ചു'

ACTRESS HEMA
ഹേമ പുറത്തുവിട്ട വിഡിയോയില്‍നിന്നുള്ള ദൃശ്യം

ബംഗളൂരു: ബംഗളൂരുവിലെ ലഹരിമരുന്നു പാര്‍ട്ടിയില്‍ നടി ഹേമ പങ്കെടുത്തിരുന്നെന്നു സ്ഥിരീകരിച്ച് പൊലീസ്. റേവ് പാര്‍ട്ടിയില്‍ പൊലീസ് റെയ്ഡ് നടന്നതിനു പിന്നാലെ ഹേമയുടെ പേര് പുറത്തുവന്നെങ്കിലും ഇതു നിഷേധിച്ചു നടി രംഗത്തുവന്നിരുന്നു.

പൊലീസ് റെയ്ഡ് ചെയ്ത റേവ് പാര്‍ട്ടിയില്‍ നടി ഹേമ ഉണ്ടായിരുന്നെന്ന് ബംഗളൂരു പൊലീസ് കമ്മിഷണര്‍ ബി ദായനന്ദ പറഞ്ഞു. താന്‍ ഹൈദരാബാദിലെ ഫാം ഹൗസിലാണെന്ന് അവകാശപ്പെട്ട് ഹേമ വിഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ദയാനന്ദ മാധ്യമങ്ങളോടു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിങ്കളാഴ്ചയാണ് ബംഗളൂരുവിലെ ഫാംഹൗസില്‍ നടന്ന റേവ് പാര്‍ട്ടിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ചലച്ചിത്ര, രാഷ്ട്രീയ രംഗങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ റെയ്ഡില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. പാര്‍ട്ടിയില്‍ എംഡിഎംഎ, കൊക്കെയ്ന്‍, കഞ്ചാവ് തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കമ്മിഷണര്‍ അറിയിച്ചു. പങ്കെടുത്തവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് കമ്മിഷണര്‍ പറഞ്ഞു.

ACTRESS HEMA
മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന

റെയ്ഡില്‍ പിടിക്കപ്പെട്ട ഹേമ തന്റെ പേരു പുറത്തുപറയരുതെന്ന് പൊലീസിനോട് കരഞ്ഞു കാലുപിടിച്ചതായി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാഷ് റൂമില്‍ പോവാനെന്ന വ്യാജേന പുറത്തുകടന്ന ഹേമ റേവ് പാര്‍ട്ടി നടന്ന ഫാംഹൗസില്‍ നിന്നു തന്നെയാണ് ഹൈദരാബാദിലാണെന്നു പറഞ്ഞുകൊണ്ട് വിഡിയോ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com