പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച് എസ്ഐടി

ബ്ലു കോർണർ നോട്ടീസ് ഇറക്കിയിട്ടും പ്രജ്വലിനെ പിടികൂടാൻ സാധിച്ചില്ല
prajwal revanna
പ്രജ്വൽ രേവണ്ണഫയല്‍

ബംഗളൂരു: സ്ത്രീകളെ ലൈം​ഗികമായി ഉപ​ദ്രവിക്കുന്ന നിരവധി വീഡിയോകൾ പുറത്തു വന്നതിനു പിന്നാലെ ജർമനിയിലേക്ക് കടന്ന പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്നു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇക്കാര്യം ആവശ്യപ്പെട്ട് എസ്ഐടി വി​ദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചു.

വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ബ്ലു കോർണർ നോട്ടീസ് ഇറക്കിയിട്ടും പ്രജ്വലിനെ പിടികൂടാൻ സാധിക്കാത്തതിനെ തുടർന്നാണ് പുതിയ നീക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ ഇന്ത്യയിലേക്ക് മടങ്ങി വരാൻ പ്രജ്വലിനോടു എച്ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി കുടുംബത്തിന്റെ അന്തസ് സംരക്ഷിക്കണമെന്നും കുമാരസ്വാമി പ്രജ്വലിനോടു ആവശ്യപ്പെട്ടു.

prajwal revanna
അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു; ഉപന്യാസം എഴുതാന്‍ നിര്‍ദേശം, 17കാരന് ജാമ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com