ചരിത്രനീക്കവുമായി ചര്‍ച്ച ഓഫ് നോത്ത് ഇന്ത്യ; സിഎന്‍ഐയുടെ ആദ്യ വനിത ബിഷപ്പ് ചുമതലയേറ്റു

സിഎൻഐ രൂപീകരിച്ച് 54 വർഷങ്ങൾ ശേഷമാണ് ഒരു വനിത ബിഷപ്പ് സ്ഥാനത്തേക്ക് എത്തുന്നത്
CNI first woman bishop
റവ. വൈലറ്റ് നായക് ആദ്യ വനിത ബിഷപ്പ് ആയി ചുമതലയേല്‍ക്കുന്നുഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ (സിഎൻഐ) ആദ്യ വനിത ബിഷപ്പ് റവ. വൈലറ്റ് നായക് സ്ഥാനമേറ്റു. ഒഡീഷയിലെ ഫൂൽബനി ഭദ്രാസനത്തിലെ ബിഷപ്പായാണ് സ്ഥാനമേറ്റത്.

സിഎൻഐ രൂപീകരിച്ച് 54 വർഷങ്ങൾ ശേഷമാണ് ഒരു വനിത ബിഷപ്പ് സ്ഥാനത്തേക്ക് എത്തുന്നത്. ഡൽഹിയിലെ സിഎൻഐ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റവ. വയറ്റ് നായക് ബിഷപ്പ് ആയി ചുമതലയേറ്റു. 2008-2010 കാലഘട്ടത്തിൽ ഒഡീഷയിൽ വർ​ഗീയ കലാപം നടന്ന കാണ്ഡമാല്‍ ജില്ലായിലാണ് ഫൂൽബനി രൂപത. പ്രദേശത്തെ സമാധാനശ്രമങ്ങൾക്കും ഐഖ്യത്തിനും മുൻകൈയെടുത്ത് ആത്മീയ നേതാവാണ് വൈലറ്റ് നായക്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

CNI first woman bishop
അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

22 വർഷമായി സഭയുടെ ഭാ​ഗമായ വൈലറ്റ് ബിഡി ബിരുദധാരിയാണ്. സമീർ സാഹുവാണ് ഭർത്താവ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിഎസ്‌ഐ സഭയിൽ 2013ൽ ആദ്യ വനിത ബിഷപ്പ് പുഷ്‌പ ലളിത സ്ഥാനമേറ്റ് ഒരു പതിറ്റാണ്ടിന് ശേഷമാണ് ചർച്ച ഓഫ് നോർത്ത് ഇന്ത്യയിലും വനിത ബിഷപ്പ് എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com